പെരിന്തൽമണ്ണയിൽ ഫുട്ബാൾ സ്റ്റേഡിയം: ആദ്യ യോഗം നാളെ

പെരിന്തൽമണ്ണ: സന്തോഷ് ട്രോഫി വിജയത്തി‍െൻറ ആരവത്തിനിടെ പെരിന്തൽമണ്ണയിൽ മികവുറ്റ ഫുട്ബാൾ സ്റ്റേഡിയത്തിന് വേണ്ടി വിവിധ മേഖലകളിലുള്ളവരുടെ ആദ്യ കാൽവെപ്പ് തിങ്കളാഴ്ച നടക്കും. പെരിന്തൽമണ്ണ കാദറലി ഫുട്ബാൾ ക്ലബ് മുൻകൈയെടുത്ത് വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കായികപ്രേമികളും ജനപ്രതിനിധികളും അടക്കം ക്ഷണിക്കപ്പെട്ട 30 പേരാണ് പങ്കെടുക്കുക.

പെരിന്തൽമണ്ണ കാദറലി ക്ലബിന്‍റെ പുതിയ ഒാഫിസിൽ തിങ്കളാഴ്ച വൈകീട്ട് ഏഴിന് യോഗം നടക്കും. പെരിന്തൽമണ്ണ നഗരത്തിന് സമീപം ഗ്രൗണ്ടിന് ആവശ്യമായ ഭൂമി കണ്ടെത്തുക, എല്ലാ മേഖലയിലുമുള്ളവരെ പങ്കാളികളാക്കി മികച്ച ഗ്രൗണ്ട് യാഥാർഥ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ഏതാനും ആഴ്ചകൾ മുമ്പ് ക്ലബ് കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഇതേ ആവശ്യം കേട്ട് സർക്കാർ സഹായം ഉറപ്പുനൽകിയിരുന്നു. ആവശ്യമായ ഭൂമി കണ്ടെത്തിയാൽ ഫണ്ട് സർക്കാർ നൽകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. നജീബ് കാന്തപുരം എം.എൽ.എ, നഗരസഭ ചെയർമാൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, ബ്ലോക്ക് പ്രസിഡന്‍റ്, രണ്ടു വ്യാപാരി സംഘടനകൾ, ഐ.എം.എ കായിക പ്രവർത്തകർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുക. തുടർപ്രവർത്തനങ്ങൾക്ക് സമിതി രൂപവത്കരിക്കും. പ്രായോഗിക പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും.

Tags:    
News Summary - Football Stadium at Perinthalmanna: First meeting tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.