പുഴയിൽ നഷ്ടപ്പെട്ട സ്വർണാഭരണം നീന്തൽ വിദഗ്ധൻ വീണ്ടെടുത്തു നൽകി

തച്ചനാട്ടുകര: പുഴയിൽ വീണു പോയ സ്വർണാഭരണം നീന്തൽ വിദഗ്ധൻ മുങ്ങിയെടുത്തു. ചെത്തല്ലൂർ മുറിയങ്കണ്ണി പുഴയിലാണ് മണ്ണാർക്കാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ വിനോദിന്റെ മരുമകളുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണാഭരണം കുളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നഷ്ടപ്പെട്ടത്. ഏറെനേരം തിരഞ്ഞുവെങ്കിലും ആഭരണം വീണ്ടെടുക്കാനായില്ല. ഇതേതുടർന്നാണ് രാവിലെ പുഴയിൽ നീന്താനെത്തുന്നവരുടെ സഹായം തേടിയത്.നീന്തൽ പരിശീലകൻ കൂടിയായ കൂരി നാസർ നഷ്ടപ്പെട്ട ആഭരണം വീണ്ടെടുത്ത് ഉടമസ്ഥർക്ക് നൽകി. പുലർച്ചെ മുറിയങ്കണ്ണി പുഴയിൽ എത്തുന്ന അൽഷിഫ മാനേജിങ് ഡയറക്ടർ ഉണ്ണീൻ, നാസർ, പൊന്നേത്ത് ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള നീന്തൽ സംഘം വിദ്യാർഥികൾക്ക് നീന്തൽ പരിശീലിപ്പിക്കുന്നുമുണ്ട്. നിരവധി പുരസ്കാരങ്ങൾ നാസറിനെ തേടിയെത്തിയിട്ടുണ്ട്.

Tags:    
News Summary - Gold jewelery lost in the river was recovered by the swimmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.