പെരിന്തൽമണ്ണ: നഗരസഭയിലെ ഹരിത കർമസേന അംഗങ്ങൾക്ക് ഓണത്തിനോടനുബന്ധിച്ച് നൽകുന്ന കിറ്റുകളുടെയും ബോണസിന്റെയും വിതരണം സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. 78 ഹരിത കർമ സേന അംഗങ്ങളാണ് നഗരസഭയിൽ ജോലി ചെയ്യുന്നത്. നഗരസഭ നൽകുന്ന 1000 രൂപയുൾപ്പെടെ 3000 രൂപയുടെ ബോണസും 500 രൂപയുടെ ഓണകിറ്റും ശമ്പളം അഡ്വാൻസ് ആയി 10000 രൂപയും മുഴുവൻ അംഗങ്ങൾക്കും വിതരണം ചെയ്തു.
നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിക്ക് ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ. നസീറ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണൻ, നെച്ചിയിൽ മൻസൂർ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കൗൺസിലർമാർ, കുടുംബശ്രീ മെംബർ സെക്രട്ടറി രാജീവൻ, സി.ഡി.എസ് ചെയർപേഴ്സൻ വി.കെ. വിജയ, ഹരിതകർമ സേന ഭാരവാഹികൾ ഉഷ, സിന്ധു എന്നിവർ പങ്കെടുത്തു. ഹരിതകർമ സേന കോഓഡിനേറ്ററും കൗൺസിലറുമായ സന്തോഷ് കുമാർ നന്ദി പറഞ്ഞു.
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ സേനാംഗങ്ങൾക്കും ഓണക്കോടികൾ വിതരണം ചെയ്തു. പ്രസിഡൻറ് കെ.പി. സഈദ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സെലീന താണിയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫൗസിയ തവളേങ്ങൽ, പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, പഞ്ചായത്ത് അംഗം നാരായണൻ തുടങ്ങിയവർ പ
ങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.