പെരിന്തല്‍മണ്ണ: പാതായ്ക്കരയില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 20 പവനോളം സ്വർണാഭരണങ്ങളും ഒന്നരലക്ഷത്തോളം രൂപയും മോഷണം പോയി. പാതയ്ക്കര കാർഗിലിലെ വിഷ്ണുക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് പിന്‍വശത്തെ വാതിൽ പൂട്ടുപൊളിച്ച് മോഷണം നടന്നത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ വീട്ടുകാര്‍ അങ്ങാടിപ്പുറത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു.
ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. മലപ്പുറം ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു.
ഒരാഴ്ച മുമ്പാണ് പെരിന്തൽമണ്ണ ടൗണിൽ മണ്ണാര്‍ക്കാട് റോഡിലെ ആളില്ലാതിരുന്ന മറ്റൊരു വീട്ടിൽ മോഷണശ്രമം നടന്നത്. മുന്‍വശത്തെ വാതിലിലെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് അലമാരയിലെ വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പെരിന്തൽമണ്ണ ക്രൈം സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.