പെരിന്തൽമണ്ണ: നഗരസഭ 16ാം വാർഡ് ഒലിങ്കരയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർഥി ഷൈമ ഷമീറിെൻറ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി.
ഒലിങ്കരമലയിലെ സരോജിനിയുടെ വീടാണ് പണി പൂർത്തിയാക്കി താക്കോൽ കൈമാറിയത്. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ താക്കോൽ ദാനം നിർവഹിച്ചു.
മലയിലെ നവീകരിച്ച പൊതു കിണർ വെൽഫെയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരകുന്ന് നാടിന് സമർപ്പിച്ചു. പാർട്ടി മണ്ഡലം പ്രസിഡൻറ് അഷ്റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
ഷൈമ ഷമീർ, അത്തീഖ് റഹ്മാൻ, റഹ്മത്ത്, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. പി.ടി. അബൂബക്കർ സ്വാഗതവും മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.