പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ അനധികൃത ഖനനം തടയുന്നതിെൻറ ഭാഗമായി തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 11 ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു.
താലൂക്കിലെ കുറുവ വില്ലേജിലെ പാങ്ങ്-ചേണ്ടി പ്രദേശത്തെ പൂക്കോട്ട് റോഡിലെ പെരിഞ്ചോല ചെങ്കൽ ക്വാറികളിലും വലമ്പൂർ വില്ലേജിലെ ചെങ്കൽ ക്വാറിയിലുമായിരുന്നു പരിശോധന. തഹസിൽദാർ ദേവകി, ഡെപ്യൂട്ടി തഹസിൽദാർ ജയ്സൻ, സ്പെഷൽ വില്ലേജ് ഓഫിസർ അബ്ദുൽ റഷീദ് പേരയിൽ, വി.എഫ്.എമാരായ മുഹമ്മദ് റാഫി, അസൈനാർ, സുനിൽ എന്നിവരായിരുന്നു പരിശോധന സംഘത്തിൽ. കുറുവയിൽ നിന്ന് ഏഴു ടിപ്പറും ഒരു മണ്ണുമാന്തി യന്ത്രവും വലമ്പൂരിൽ നിന്ന് നാലു ടിപ്പറും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.