പെരിന്തല്‍മണ്ണ: ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്കൂട്ടറും സമീപത്തുനിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണലായ പൂണോത്ത് കോളനിയിലെ താമസക്കാരനായ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ശശി നാരായണനെയാണ് (33) എസ്.ഐ സി.കെ. നൗഷാദിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചക്കാണ് ആനമങ്ങാട് എടത്തറ കുന്നക്കാട്ടുകുഴിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന സ്കൂട്ടര്‍ പതിവ് പരിശോധനക്കിടെ എക്സൈസ് സംഘം കണ്ടത്. പരിശോധനയില്‍ കുറച്ചുമാറി നാടന്‍ തോക്കും അഞ്ച് തിരകളും കത്തിയും കണ്ടെത്തി. മൂന്നായി മടക്കാവുന്ന തോക്കായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിെൻറ നേതൃത്വത്തില്‍ വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് അറിയാനായത്.
സ്കൂട്ടറിെൻറ സീറ്റിനടിയില്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രതി തോക്ക് പിടിച്ചുനില്‍ക്കുന്ന ചിത്രവും കണ്ടു. വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ലക്ഷ്യത്തോടെയാണ് തോക്കുമായെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.