പെരിന്തൽമണ്ണ: ദേശീയപാതയും സംസ്ഥാനപാതയും സന്ധിക്കുന്ന പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ വിപുലീകരണം യാഥാർഥ്യമായാൽ റോഡ് വികസനത്തിൽ മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷ. ഏകദേശം 20 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയും നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയും ഇവിടെയാണ് സന്ധിക്കുന്നത്.
ഇവിടെ വലിയതോതിൽ ഗതാഗതക്കുരുക്കുണ്ടാവുന്നുണ്ട്. ട്രാഫിക് സിഗ്നലിൽ ഇടതുവശം ചേർന്ന് വാഹനങ്ങൾ കടന്നുപോകാൻ നാലുറോഡിലും ആവശ്യത്തിന് വീതി വേണം. ലെഫ്റ്റ് ഫ്രീ ട്രാഫിക്കിന് നിലവിൽ നാലു റോഡിലും സൗകര്യമില്ല. ഇരുചക്ര വാഹനങ്ങളോ ഓട്ടോറിക്ഷകളോ കടന്നുപോകാറുണ്ടെങ്കിലും കാറും ബസുമടക്കം റെഡ് സിഗ്നലിൽ കുരുങ്ങുന്നു.
നാലു റോഡിലും ട്രാഫിക് സിഗ്നൽ ഭാഗത്ത് കുറഞ്ഞ നീളത്തിൽ ഡിവൈഡറുണ്ട്. എന്നാൽ, റോഡിന് വീതിയില്ല. ഇനി ഈ ഭാഗത്ത് റോഡ് വീതി കൂട്ടാൻ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടി വരും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വ്യാപാരി സംഘടനകളെയും വ്യക്തികളെയും വിശ്വാസത്തിലെടുത്തും ചർച്ച നടത്തിയുമാണ് പദ്ധതിയുമായി മുന്നോട്ടുപോവുകയെന്ന് നജീബ് കാന്തപുരം എം.എൽ.എ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ 20 ടൗണുകളിൽ കിഫ്ബിയുടെ നേതൃത്വത്തിൽ നടത്തുന്ന ജങ്ഷൻ വിപുലീകരണത്തിന് എം.എൽ.എ മന്ത്രിയുമായി നിരന്തരം നടത്തിയ ഇടപെടലിലാണ് പെരിന്തൽമണ്ണയെ ഉൾപ്പെടുത്തുന്നത്. കിഫ്ബി സംഘം പ്രാഥമിക പരിശോധനയാണ് നടത്തിയത്. ഇനി ആദ്യഘട്ട രൂപരേഖയും അതിന് ശേഷം ഡീേറ്റൽഡ് പ്രോജക്ട് റിപ്പോർട്ടും (ഡി.പി.ആർ) തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.