പെരിന്തൽമണ്ണ: താലൂക്കിൽ യാത്രാക്ലേശം ഒഴിവാക്കാനും പൊതു യാത്രാസംവിധാനം ശക്തിപ്പെടുത്താനും നടത്തിയ ജനകീയ സദസ്സിൽ ഉയർന്നത് ഉൾപ്രദേശങ്ങളെ പ്രധാന ടൗണുകളുമായി ബന്ധപ്പെടുത്തി ബസ് സർവിസ് വേണമെന്ന ആവശ്യം. ഫലപ്രദമായി നിലനിർത്താവുന്ന ബസ് റൂട്ടുകൾ സദസ്സിൽ നിർദേശിക്കപ്പെട്ടു. താലൂക്കിലെ മിക്ക പഞ്ചായത്തുകളിൽനിന്ന് അധ്യക്ഷർ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടു. നിലവിലെ സ്വകാര്യ ബസ് സർവിസുകളെ ബാധിക്കാത്ത വിധത്തിൽ വേണം പുതിയ റൂട്ടുകൾ അനുവദിക്കാനെന്ന് ചടങ്ങിൽ ബസ് ഓപറേറ്റേഴ്സ് അസോ. പ്രതിനിധികൾ പറഞ്ഞു. കെ.എസ്.ആർ.സി നേരത്തേ ആരംഭിച്ച് കാരണങ്ങളില്ലാതെ നിർത്തിയ പെരിന്തൽമണ്ണ വളാഞ്ചേരി സർവിസുകൾ പുനരാരംഭിക്കാനാണ് കാര്യമായി ഉയർന്ന ആവശ്യം. കോവിഡ് കാലത്ത് നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നിർത്തിയതാണ് ഈ സർവജസുകൾ. മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.എൽ.എമാർ വശവും 2018 മുതൽ പലവട്ടം നിരന്തരം പരാതി നൽകിയിട്ടും പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കട്ടെയെന്നാണ് സർക്കാർ മറുപടി നൽകിയതെന്ന് ഇതിനായി ശ്രമിച്ചിരുന്ന വെൽഫെയർപാർട്ടി പ്രതിനിധി ശിഹാബ് അരിപ്ര ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾ കാര്യമായി ആശ്രയിച്ചിരുന്ന പെരിന്തൽമണ്ണയിൽനിന്നുള്ള കെ.എസ്.ആർ.ടിസിയുടെ വെട്ടത്തൂർ വഴിയുള്ള സർവിസ് പുനരാരംഭിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയും ആവശ്യപ്പെട്ടു. സാധ്യമല്ലെങ്കിൽ കെ.എസ്.ആർ.ടി.സി പിൻവാങ്ങി സ്വകാര്യ സർവിസ് ആരംഭിക്കണം. രണ്ടാഴ്ചക്കകം ലഭിച്ച പുതിയ റൂട്ടുകൾ സംബന്ധിച്ച ആവശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ജോയന്റ് ആർ.ടി.ഒ എം. രമേശ് അവതരിപ്പിച്ചു.
നജീബ് കാന്തപുരം എം.എൽ.എ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. എ.കെ. മുസ്തഫ, അബ്ദുൽ കരീം, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, ബസ് ഓപറേറ്റേഴ്സ് ഓപറേറ്റഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ, താലൂക്ക് പ്രതിനിധി വെട്ടത്തൂർ ഹംസഹാജി, പി.ടി. അബൂബക്കർ, ജോണി പന്തല്ലൂർ എന്നിവരും സംസാരിച്ചു. ലഭിച്ച നിർദേശങ്ങളും ആവശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച് സാധ്യമായ പുതിയ റൂട്ടുകൾ അനുവദിക്കാനായി സർക്കാറിലേക്ക് നൽകും. മലപ്പുറം ആർ.ടി.ഒ പി.എ. നസീർ സ്വാഗതം പറഞ്ഞു.
1. പുലാമന്തോള്‍-കൊളത്തൂര്‍-പടപ്പറമ്പ്-മലപ്പുറം-മഞ്ചേരി. പുലാമന്തോള്‍-ഓണപ്പുട-എം.ഇ.എസ് മെഡിക്കല്‍ കോളജ്-അങ്ങാടിപ്പുറം-മലപ്പുറം
2. രാമപുരം-പുഴക്കാട്ടിരി-പുത്തനങ്ങാടി-എം.ഇ.എസ്. മെഡിക്കല്‍ കോളജ്. മലപ്പുറം-രാമപുരം-പുഴക്കാട്ടിരി-പുത്തനങ്ങാടി. മലപ്പുറം-രാമപുരം-കടുകപ്പുറം-പടപ്പറമ്പ്-കോട്ടക്കല്‍
3. പെരിന്തല്‍മണ്ണ-പട്ടിക്കാട്-ശാന്തപുരം-വലമ്പൂര്‍-പെരിന്തല്‍മണ്ണ, മേലാറ്റൂര്‍-ചെമ്മന്തട്ട-പാണ്ടിക്കാട്. പെരിന്തല്‍മണ്ണ-ആക്കപ്പറമ്പ്-കീഴാറ്റൂര്‍-മേലാറ്റൂര്‍
4. മഞ്ചേരി-തിരൂര്‍ക്കാട്-നാറാണത്ത്-പടപ്പറമ്പ്-കാടാമ്പുഴ ക്ഷേത്രം, മഞ്ചേരി-തിരൂര്‍ക്കാട്-ജെംസ് കോളജ്-പുഴക്കാട്ടിരി-എം.ഇ.എസ് മെഡിക്കല്‍ കോളജ്-പെരിന്തല്‍മണ്ണ, മലപ്പുറം-മക്കരപ്പറമ്പ്-കോഴിക്കോട്ടുപറമ്പ്
5. കീഴാറ്റൂര്‍-മേലാറ്റൂര്‍-അരിക്കണ്ടംപാക്ക്-മേലാറ്റൂര്‍
6. ഓരാടംപാലം-വഴിപ്പാറ, പെരിന്തല്‍മണ്ണ-വലമ്പൂര്‍-അങ്ങാടിപ്പുറം
7. പെരിന്തല്‍മണ്ണ-കരിങ്കല്ലത്താണി-വെട്ടത്തൂര്‍-കാര്യാവട്ടം-പെരിന്തല്‍മണ്ണ
8. പെരിന്തല്‍മണ്ണ-ചെറുകര-എലംകുളം-മുതുകുർശ്ശി-മാവുണ്ടിരിക്കടവ്-നെല്ലായ-ചെര്‍പ്പുളശേരി. പെരിന്തല്‍മണ്ണ-ഏലംകുളം-മാട്ടായക്ഷേത്രം
9. പെരിന്തല്‍മണ്ണ-അങ്ങാടിപ്പുറം-ഓരാടംപാലം-ചെരക്കാപറമ്പ്
1. പെരിന്തല്‍മണ്ണ-എടത്തനാട്ടുകര-താഴേക്കോട്-കരിങ്കല്ലത്താണി-വെട്ടത്തൂര്‍ കാര-ഉണ്ണിയാല്‍. പെരിന്തല്‍മണ്ണ-കാര-മാനത്തുമംഗലം-മണ്ണാര്‍മല-പളളിപ്പടി-കാര്യവട്ടം-വെട്ടത്തൂര്‍-കാര
2 ചീരട്ടാമല, പുളിങ്കാവ്, മലറോഡ്, പരിയാപുരം, അങ്ങാടിപ്പുറം
3. കോട്ടക്കല്‍-ചട്ടിപ്പറമ്പ്-മിനാര്‍കുഴി-കുറുവ-കൂട്ടിലങ്ങാടി-മലപ്പുറം
4. പെരിന്തല്‍മണ്ണ-കൊളത്തൂര്‍-പാങ്ങ്-കാടാമ്പുഴ-തിരൂര്‍
5. വളാഞ്ചേരി-എടയൂര്‍-പടപ്പറമ്പ്-കൊളത്തൂര്‍-പുലാമന്തോള്‍
6. മാനത്തുമംഗലം-മണ്ണാര്‍മല
7. പെരിന്തല്‍മണ്ണ-അരക്കുപറമ്പ്-നെന്മേനി ചര്‍ച്ച്-കിഴക്കുപറമ്പ്-പന്തല്ലൂര്‍-മഞ്ചേരി-കോഴിക്കോട്
8. മാലാപറമ്പ്-പാലക്കപ്പറമ്പ്-വട്ടക്കുളമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.