പെരിന്തൽമണ്ണ: നിർത്തിയിട്ട കാറിെൻറ ചില്ല് തകർത്ത് 8000 രൂപയും ബാഗും എ.ടി.എം കാർഡും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറംപള്ളി സ്വദേശി മാടവന സിദ്ദീഖാണ് (46) അറസ്റ്റിലായത്. ഒരു വർഷം മുമ്പാണ് ഒറ്റപ്പാലം സബ്ജയിലിൽനിന്ന് സമാന കേസിൽ ജാമ്യത്തിലിറങ്ങിയത്. എറണാകുളം, പാലക്കാട് ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയാണിയാൾ.
ആഗസ്റ്റ് 15ന് വൈകീട്ട് 5.30ന് പെരിന്തൽമണ്ണ ബൈപ്പാസ് കോംപ്ലക്സ് പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിെൻറ ചില്ലു തകർത്താണ് മോഷണം നടത്തിയത്. പെരിന്തൽമണ്ണ പൊലീസ് ടൗണിലും പരിസരങ്ങളിലും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ, പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ, കഞ്ചാവ് കേസുകളുണ്ട്.
മൊബൈൽ ഫോൺ ഇയാളുടെ പുഴക്കാട്ടിരിയിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. നാട്ടിൽ നിന്ന് ഒളിവിൽ പോയി കൊപ്പം ഭാഗങ്ങളിലെ വാടക വീടുകളിൽ താമസിച്ചുവരുകയായിരുന്നു. ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി. വിക്രമൻ, സി.ഐ സി.കെ. നാസർ എന്നിവർ അറിയിച്ചു.
എസ്.ഐ. കെ. നൗഷാദ്, അഡീ. എസ്.ഐ രമ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.എൻ. മോഹനകൃഷ്ണൻ, കൃഷ്ണകുമാർ, മനോജ്കുമാർ, സജീർ, മിഥുൻ, പ്രഫുൽ, കബീർ, വിനീത്, എ.എസ്.ഐ അബ്ദുൽ സലീം, ജോർജ് കുര്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.