പെരിന്തൽമണ്ണ: തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശങ്ങളും കൈക്കൊണ്ട നടപടികളും വിവരാവകാശ നിയമ പ്രകാരം തേടിയപ്പോൾ കിട്ടിയ ഉത്തരങ്ങൾ 'ഇല്ല, ബാധകമല്ല'!. ഒന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാർ ചുമതലപ്പെടുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർ അറിയിക്കുന്നത്. തെരുവു നായ്ക്കളെ പിടിച്ചുകെട്ടി സംരക്ഷിക്കാൻ വേണ്ട ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ടോ, അതിൽ എത്ര നായ്ക്കൾ ഉണ്ട്, അത് എവിടെയാണ്, ചെലവായ തുക എന്നിവക്ക് ഇല്ല, ബാധകമല്ല എന്നാണ് മറുപടി.
തെരുവുനായ് വന്ധ്യംകരണം നടപ്പാക്കുന്നുണ്ടോ, വർഷത്തിൽ എത്ര തവണ, ചെലവായ തുക, 2015 മുതൽ ചെലവിട്ട തുക എന്നിവക്കും തെരുവുനായ് വന്ധ്യംകരണത്തിന് മോണിറ്ററിങ് കമ്മിറ്റിയുണ്ടോ, അംഗങ്ങൾ, നിർദേശങ്ങളും തീരുമാനങ്ങളും എന്ന ചോദ്യത്തിനും ഉത്തരം ഇതു തന്നെ. തെരുവുനായ് ശല്യത്തിന് മറ്റു വല്ല പരിഹാരമാർഗങ്ങളും അവലംബിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ 2015 മുതൽ അവക്ക് ചെലവിട്ട പണം സംബന്ധിച്ച വിവരങ്ങൾക്കും ബാധകമല്ലെന്നാണ് ഉത്തരം.
ഒരേ ചോദ്യാവലി വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയപ്പോൾ മറുപടിയും സമാന സ്വഭാവം. തെരുവുനായ് വന്ധ്യംകരണത്തിന് ജില്ല പഞ്ചായത്തുകളെ നിർവഹണ ഏജൻസിയായി പദ്ധതി രൂപപ്പെടുത്താനും മറ്റു തദ്ദേശ സ്ഥാപനങ്ങൾ വിഹിതം നൽകാനുമാണ് സർക്കാർ നേരത്തെ നടപ്പാക്കി വരുന്നത്. വീട്ടിൽ നായ്ക്കളെ വളർത്തുന്നവർക്ക് ബോധവത്കരണവും നായ്ക്കകൾക്ക് കുത്തിെവപ്പും ഇതിൽ വരും. തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ട് നൽകിയ വെറ്ററിനറി ആശുപത്രികളുടെ പങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാനും മോണിറ്ററിങ് നടത്താനുമാണ് സർക്കാർ നിർദേശം. എന്നാൽ ഓരോ ചോദ്യത്തിനും ഇല്ല, ബാധകമല്ല എന്ന മറുപടി ഈ ഉത്തരവും നിർദേശവും പാലിക്കൽ തങ്ങൾക്ക് ബാധകമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മറുപടികൾ നൽകിയ സെക്രട്ടറിമാർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് വിവരാവകാശ പ്രവർത്തകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.