പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഇടറോഡുകളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നതായി പരാതി. നഗരസഭ ഭരണസമിതി യോഗത്തിൽ അംഗങ്ങൾ ഇതുസംബന്ധിച്ച് പരാതികൾ പറയുമ്പോഴും പരിഹാരമില്ലാതെ ചർച്ച അവസാനിപ്പിക്കാറാണ് പതിവ്. പ്രജനനം നിയന്ത്രിക്കാനുള്ള കുത്തിവെപ്പുകൊണ്ട് തെരുവുനായ്ക്കളുടെ എണ്ണത്തിൽ പ്രത്യേകിച്ച് മാറ്റമുണ്ടായിട്ടില്ല.
പെരിന്തൽമണ്ണ വീനസ് റോഡിൽ നായ്ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഗവ. സ്കൂളിലേക്കും പ്രസന്റേഷൻ സ്കൂളിലേക്കും സരോജിനി സ്കൂളിലേക്കും നടന്നുപോകുന്ന കുട്ടികൾക്ക് രക്ഷിതാക്കൾ കൂടെ പോവേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.