പെരിന്തല്‍മണ്ണ: കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ മരാമത്ത്, ജല അതോറിറ്റി വകുപ്പുകളുടെ തർക്കത്തെ തുടർന്ന് നീണ്ടുപോയ പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാനപാതയിലെ പെരിന്തല്‍മണ്ണ ടൗണ്‍ ഉള്‍പ്പെടെ ഭാഗത്തെ ടാറിങ് ജോലികൾ തിങ്കളാഴ്ച പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് നജീബ് കാന്തപുരം എം.എല്‍.എ ഉദ്യോഗസ്ഥ യോഗം വിളിച്ചിരുന്നു. ഇതിന് തുടർച്ചയായി വ്യാഴാഴ്ച നടന്ന യോഗത്തിലാണ് തിങ്കളാഴ്ച ടാറിങ് പുനരാരംഭിക്കാന്‍ തീരുമാനമായത്.
റോഡ് പ്രവൃത്തിയുടെ ഭാഗമായി മരം മുറി ആരംഭിച്ചു. വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കല്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി. എം.എല്‍.എ സമരപ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പോലും ശരിയാംവണ്ണം സ്ഥാപിക്കാതെ ജനുവരിയില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പിൽ നിർത്തിയിരുന്നു.
ഇതുമൂലം വ്യാപാരികളും നാട്ടുകാരും ഏറെ ദുരിതത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് എം.എല്‍.എ വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ യോഗത്തെ തുടര്‍ന്നാണ് വീണ്ടും ടാറിങ് പ്രവൃത്തി ആരംഭിക്കാന്‍ വഴിതുറക്കപ്പെട്ടത്.
ഒന്നാം പിണറായി സർക്കാർ അനുവദിച്ച 139 കോടിയുടെ റോഡ് നവീകരണ പദ്ധതി മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 31 കിലോമീറ്റർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.