അ​ഞ്ജ​ലി അ​മ്മ

തമിഴ് വയോധിക ഒരുവർഷമായി ബന്ധുക്കളെ കാത്തിരിക്കുന്നു

പെരിന്തൽമണ്ണ: ഒരുവർഷമായി അഭയമന്ദിരത്തിൽ കഴിയുന്ന 64കാരിയായ തമിഴ്നാട് സ്വദേശിനി അഞ്ജലി അമ്മ ബന്ധുക്കളെ കാത്തിരിക്കുന്നു. കോവിഡ് രൂക്ഷമായ കഴിഞ്ഞ വർഷം ജൂൺ ആറിനാണ് പെരിന്തൽമണ്ണ നാഷനൽ സർവിസ് സൊസൈറ്റി സ്വധാർഗ്രെഹ് വനിത-ശിശു സംരക്ഷണകേന്ദ്രം ഇവരെ ഏറ്റെടുത്തത്. ജോലി ചെയ്യാനായി പുളിക്കലിൽ എത്തി കോവിഡ് രൂക്ഷമായതോടെ ഒറ്റപ്പെട്ടനിലയിലായിരുന്ന ഇവരെ കൊണ്ടോട്ടി പൊലീസും എമർജൻസി റെസ്‌ക്യൂ ടീമും തണലോരം പ്രവർത്തകരും ചേർന്ന് പെരിന്തൽമണ്ണ സഖി വൺ സ്റ്റോപ് സെന്ററിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് തുടർസംരക്ഷണത്തിന് സ്വധാർഗ്രെഹ് ഏറ്റെടുത്തത്. തമിഴ്നാട്ടിൽ അരിയല്ലൂർ ജില്ലയിലെ കോവാഹം ജയകോണ്ടം എന്ന സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. ഒരുമകനും ബന്ധുക്കളും നാട്ടിലുണ്ടെന്നാണ് ഇവർ പറയുന്നത്. ബന്ധുക്കളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

Tags:    
News Summary - The Tamil elderly woman has been waiting for relatives for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.