പെരിന്തല്‍മണ്ണ: ഊട്ടി റോഡിലെ മൊബൈൽ ഷോപ്പിെൻറ പൂട്ട് പൊളിച്ച് 21 മൊബൈൽ ഫോണുകളും ഒരു ടാബും കവർന്ന പ്രതികളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ തളിക്കുംപുറത്ത് നാസർ (46), തമിഴ്നാട് സ്വദേശി പളനിസ്വാമി (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് കടയിൽ കവർച്ച നടത്തിയത്. കടയുടെ മുമ്പിൽ കിടന്ന് ഉറങ്ങുന്ന പോലെ നടിച്ച് കടയുടെ പൂട്ട് ആക്സോ ബ്ലേഡ് ഉപയോഗിച്ച് തകർത്ത് ഷട്ടർ പൊക്കി അകത്ത് കടന്നാണ് മോഷ്ടിച്ചത്. പ്രതികൾ തമിഴ്നാട്ടിൽ കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു.
തമിഴ്നാട്ടിലെ ഗോപിച്ചെട്ടിപാളയത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ കോയമ്പത്തൂരിൽ വിറ്റ മൊബൈൽ ഫോണുകളും ടാബും കണ്ടെടുത്തു. പെരിന്തൽമണ്ണയിലെ കടയിലും മൊബൈൽ ഫോൺ വിറ്റ ആര്യമ്പാവിലെ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ സുനിൽ പുളിക്കലിെൻറ നേതൃത്വത്തിൽ എസ്.ഐ അഷ്റഫലി, എ.എസ്.ഐ അബ്ദുൽ സലീം, എ.എസ്.ഐ ഷാജഹാൻ, സിവിൽ പൊലീസ് ഓഫിസര്‍മാരായ ഷജീര്‍, മിഥുന്, ഷാലു, ജയേഷ്, സുഭാഷ്, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.