പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ കി​ട​ത്തു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഐ.​പി ബ്ലോ​ക്കു​ക​ളി​ൽ ഒ​ന്ന്

പാഴായത് മൂന്നുവർഷം; മലപ്പുറം ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഒ.​പി ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ 1,04,41,917 രൂ​പ​യു​ടെ പ​ദ്ധ​തി നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലേ​ക്ക്. ആ​ഗ​സ്റ്റി​ൽ ഇ​തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​ണ്. സ​ർ​ക്കാ​ർ ഈ ​തു​ക 2020 ജ​നു​വ​രി​യി​ലാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം (എ​ൻ.​എ​ച്ച്.​എം) വ​ഴി​യാ​ണ് പ​ദ്ധ​തി അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്.

പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 10 വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന പേ​വാ​ർ​ഡ് പൊ​ളി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​തെ ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം കാ​ത്തി​രു​ന്ന ശേ​ഷം അ​നു​മ​തി ല​ഭി​ച്ച് ര​ണ്ടാ​ഴ്ച മു​മ്പ് കെ​ട്ടി​ടം പൊ​ളി​ച്ചു. 25ന​കം പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. കേ​ര​ള ഹെ​ൽ​ത്ത് റി​സ​ർ​ച്ച് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ (കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സ്) പ​ഴ​യ പേ ​വാ​ർ​ഡ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​തെ വൈ​കി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ പ​ഴ​യ​തും സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ​തു​മാ​യ ഒ.​പി ഹാ​ളു​ക​ൾ ന​ന്നേ ചെ​റു​താ​ണ്.

രോ​ഗി​ക​ളു​ടെ തി​ക്കും തി​ര​ക്കു​മാ​ണി​വി​ടെ. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ, ചെ​സ്റ്റ്, കാ​ൻ​സ​ർ എ​ന്നീ ഒ.​പി​ക​ളും ലാ​ബും നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ താ​ഴെ​യും ക​ണ്ണ്, തൊ​ലി, ഇ.​എ​ൻ.​ടി, പി.​എം.​കെ, ഡെ​ന്റ​ൽ തു​ട​ങ്ങി​യ ഒ.​പി​ക​ൾ മു​ക​ളി​ലു​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം. വ്യ​ത്യ​സ്ത ഫ​ണ്ടു​ക​ൾ കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യി പ​ല​പ്പോ​ഴാ​യി നി​ർ​മി​ച്ച ചെ​റി​യ ബ്ലോ​ക്കു​ക​ൾ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഐ.​പി, ഒ.​പി എ​ന്നി​വ​ക്ക് പ്ര​ത്യേ​ക ബ്ലോ​ക്കി​ല്ല.

കിഫ്ബി പ്ലാൻ തയാറാക്കിയില്ല; അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കും കടലാസിൽ

പെരിന്തൽമണ്ണ: അടിസ്ഥാന സൗകര്യവികസന പദ്ധതിയിൽ (കിഫ്ബി) പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ലഭിച്ച 11 കോടി രൂപയുടെ അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ വിഭാഗവും ഇപ്പോഴും കടലാസിൽതന്നെ. പദ്ധതിക്ക് അന്തിമ പ്ലാൻ തയാറാക്കേണ്ടത് കിഫ്ബിയാണ്.

കൺസൽട്ടിങ് ഏജൻസി കിറ്റ്കോയാണ് പ്ലാൻ തയാറാക്കേണ്ടത്. അന്തിമ പ്ലാനില്ലാത്തതിനാൽ അനന്തമായി നീളുകയാണ് 11 കോടിയോളമുള്ള വികസന പദ്ധതി. അന്തിമ പ്ലാൻ ലഭിച്ച ശേഷമേ ജില്ല ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ കഴിയൂ. ജില്ല പഞ്ചായത്ത് പുതിയ ഭരണസമിതി ചുമതലയേറ്റ് മൂന്നുമാസം കഴിഞ്ഞ ഉടനെ കൈക്കൊണ്ട തീരുമാനമാണ് മാസ്റ്റർ പ്ലാൻ. പണം നീക്കിവെച്ച് സർക്കാർ ഏജൻസിയായ കെല്ലിനെ ഏൽപിച്ചത് ഇപ്പോഴും അതേപോലെ തുടരുന്നു.

പുതിയ കെട്ടിടത്തിന് അന്തിമ പ്ലാൻ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെൽ മാസ്റ്റർ പ്ലാനും നൽകുന്നില്ല. പഴയ ഓഫിസും നിലവിലെ അത്യാഹിത വിഭാഗവും ഒ.പി കൗണ്ടറുമടക്കം പൊളിച്ചാണ് അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കും നിർമിക്കേണ്ടത്. സംസ്ഥാന സർക്കാർ വഴി ലഭിച്ച വിവിധ നിർമാണങ്ങൾ മുന്നിൽക്കണ്ടാണ് ജില്ല പഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചത്.

ജില്ല ആശുപത്രിയായി ഉയർത്തി ഏഴു വർഷത്തോളമായിട്ടും പെരിന്തൽമണ്ണയിൽ കിടക്കകളുടെ എണ്ണം കൂട്ടാനോ സ്പെഷാലിറ്റിയായി വേർതിരിക്കാനോ കഴിയുന്നില്ല. 177 ബെഡാണ് താലൂക്ക് ആശുപത്രിയായിരിക്കെ ഉണ്ടായിരുന്നത്. എട്ട് സ്പെഷാലിറ്റി ഡോക്ടർമാരും 20 ജൂനിയർ കൺസൽട്ടന്റുമാരുമാണിവിടെ.

പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വരുന്നതോടെ കിടക്കകളുടെ എണ്ണം കൂട്ടി പുതിയ തസ്തികകൾ അനുവദിച്ച് ആശുപത്രിയുടെ വികസനം സാധ്യമാവുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഒച്ചിഴയുന്ന വേഗത്തിലാണ് ഓരോന്നും.സർക്കാർ അവഗണനക്ക്‌ എതിരെ ശബ്ദമുയർത്തി ജനകീയ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് താലൂക്കിലെ എം.എൽ.എമാരാണ്.

Tags:    
News Summary - Three years wasted; OP block construction stage in district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.