പെരിന്തല്‍മണ്ണ: വിൽപനക്കെത്തിച്ച 51 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ പെരിന്തൽമണ്ണയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷത്തിലധികം രൂപ വിലവരുന്ന ക്രിസ്റ്റല്‍ എം.ഡി.എം.എയാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഗോവ, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര കാറുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്റുമാരായി ചെര്‍പ്പുളശ്ശേരി, ചെത്തല്ലൂര്‍ ഭാഗങ്ങളിലെ ചിലര്‍ പ്രവർത്തിക്കുന്നതായുമുള്ള രഹസ്യവിവര അടിസ്ഥാനത്തില്‍ പരിശോധന നടത്തി വരുകയാണ്.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, എസ്.എച്ച്.ഒ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, ജില്ല ആന്റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്, പ്രശാന്ത് പയ്യനാട്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, ദിനേഷ് കിഴക്കേക്കര, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സീനിയർ സി.പിഒ മുഹമ്മദ് ഫൈസല്‍, ബൈജു, ബിന്നി മത്തായി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.