മലപ്പുറം: ജില്ലയില്‍ പ്ലസ് വൺ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ. അടിയന്തരപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രതിനിധി സംഘം വിദ്യാഭ്യാസമന്ത്രിയെ കണ്ടിരുന്നു.
അനുഭാവപൂർണ സമീപനമാണ് അന്നുണ്ടായതെങ്കിലും സീറ്റുകളുടെയും ബാച്ചുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. ജില്ലയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രേഖാമൂലം കത്ത് നല്‍കിയതായി വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടവും അറിയിച്ചു.എന്നാല്‍, കോടതിയെ സമീപിക്കുന്നതിനോട് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. പ്ലസ് വൺസീറ്റ് കുറവുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ കേസിന് പോകുന്നതിനോട് എതിര്‍പ്പുണ്ടെന്നും പ്രതിപക്ഷാംഗം ഇ. അഫ്സല് പറഞ്ഞു.
കോടതിയില്‍ പോകുന്നതിനോട് ജില്ല പഞ്ചായത്ത് സെക്രട്ടറിയും വിയോജന കുറിപ്പ് രേഖപ്പെടുത്തി. ഒടുവിൽ, പ്രതിപക്ഷ വിയോജിപ്പോടെ കേസ് നല്കാന് തീരുമാനമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.