പെരിന്തൽമണ്ണ: കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവരും പോസിറ്റിവായവരും പ്രാഥമിക സമ്പർക്കത്തിലുള്ളവരും വീടുകളിൽ തന്നെയുണ്ടെന്നുറപ്പാക്കാൻ പൊലീസ് നടത്തിയ കർശന പരിശോധന ആദ്യദിനം വിജയം. പെരിന്തൽമണ്ണ പൊലീസ് സബ് ഡിവിഷനിൽ തുടങ്ങിയ നടപടി ബുധനാഴ്ച മുതൽ ജില്ലയിൽ എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.
ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ വിവരങ്ങളെടുത്തവർ വീടുകളിൽ തന്നെ ഉള്ളതായാണ് വിവരം ലഭിച്ചതെന്നും പരിശോധന തുടരുമെന്നും ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. രോഗലക്ഷണങ്ങളോടെ പരിേശാധന നടത്തിയിട്ടും പുറത്തിറങ്ങി നടക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ കാര്യവും ഇങ്ങനെ തന്നെയാണ്.
വീട്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ രോഗി ഹോം ഐസോലേഷനിലും സമ്പർക്കത്തിലുള്ളവർ ഹോം ക്വാറൻറീനിലും കഴിയണമെന്നാണ് പ്രോട്ടോകോൾ. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലും സബ് ഡിവിഷൻ പരിധിയിലും ഡിവൈ.എസ്.പി കെ.എം. ദേവസ്യയാണ് നടപടി തുടങ്ങിവെച്ചത്.
എസ്.പി ഇടപെട്ട് ജില്ലയിൽ പൊലീസ് സ്റ്റേഷനിലും നടപ്പാക്കാൻ നിർദേശം നൽകി. സന്നദ്ധ പ്രവർത്തകർ വഴിയും ആർ.ആർ.ടി വളൻറിയർമാർ വഴിയും ആരോഗ്യ പ്രവർത്തകർ വഴിയും കോവിഡ് ടെസ്റ്റ് നടത്തിയവരുടെയും പേരുവിവരങ്ങൾ എടുത്താണ് ഇവർ വീടുകളിൽ തന്നെയുണ്ടോ എന്ന് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.