തിരൂരങ്ങാടി: വോട്ടെണ്ണൽ കഴിഞ്ഞ ശേഷം വേതന വിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥർ തമ്മിൽ വാക്കുതർക്കം. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെണ്ണൽ കഴിഞ്ഞതോടെ റവന്യു അധികൃതർ വേതനം നൽകിക്കൊണ്ടിരിക്കെയാണ് സംഭവം.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വോട്ടുകളാണ് ഇവിടെ എണ്ണിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം തുക വിതരണം ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
കൊണ്ടുവന്ന പണം തീർന്നതോടെ ബാക്കിയുള്ള പണം എത്താൻ കാത്തിരുന്നതോടെ വരിയിൽ നിന്നവർ ബഹളമുണ്ടാക്കുകയായിരുന്നു.
പൊലീസ് ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥർ ഇവർക്ക് നേരെയും കയർത്തു. ഉടൻതന്നെ റവന്യു ഉദ്യോഗസ്ഥർ പണം എത്തിച്ച് ബാക്കിയുള്ളവർക്കും വിതരണം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.