പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജില്ലയിലെ ആദ്യ മദര്‍ ന്യൂബോണ്‍ കെയര്‍ യൂനിറ്റ് തുറക്കുന്നു. നവജാതശിശുക്കളുടെ പരിചരണത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതി ശനിയാഴ്ച മന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിക്കും. നെഗറ്റീവ് പ്രഷർ സിസ്റ്റം ഉൾപ്പെടെയുള്ള ശിശുപരിചരണ വിഭാഗത്തിൽ 21 ബെഡുകളാണ് സജീകരിച്ചത്.
ഒരു കോടി 18 ലക്ഷം രൂപ ചെലവിൽ നവജാതശിശു പരിചരണ വിഭാഗവും, 45 ലക്ഷം രൂപ ചെലവിൽ എം.എൻ.സി.യുവും സജ്ജീകരിച്ചു. നവജാതശിശു പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കിയുളള ചികിത്സാപദ്ധതിയാണ് എം.എന്‍.സി.യു. ആഗോളതലത്തില്‍ അംഗീകരിച്ച ആശയമാണിത്.
ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുളള രോഗമുക്തിയും കുറഞ്ഞ ആശുപത്രിവാസവും ഉറപ്പാക്കാൻ സാധിക്കും. കുഞ്ഞ് സാധാരണ നിലയിലാണെങ്കില്‍, അമ്മയും കുഞ്ഞും പ്രസവാനന്തര വാര്‍ഡില്‍ ഒരുമിച്ച് കഴിയുന്ന തരത്തിലാണ് നവജാതശിശു സംരക്ഷണ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിന് അസുഖമോ ജനനഭാരം കുറവോ ആണെങ്കില്‍, അവരെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേകം തയാറാക്കിയ നവജാതശിശു സംരക്ഷണ യൂനിറ്റില്‍ ചികിത്സ നല്‍കും. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് എസ്.എന്‍.സിയുവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കൂ. എന്നാല്‍, എം.എന്‍.സിയുവില്‍ അമ്മമാര്‍ക്ക് നവജാതശിശുക്കള്‍ക്കൊപ്പം കഴിയാനും അത്തരം കുഞ്ഞുങ്ങള്‍ക്ക് കംഗാരു കെയര്‍ നല്‍കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.