പൊന്നാനി: കേരള ചരിത്രത്തിെൻറ, വിശേഷിച്ച് പൊന്നാനിയുടെ ചരിത്രസത്യങ്ങൾ തേടിയുള്ള യാത്രയിൽ നിരവധിപേർ എത്തുന്ന തുരുത്താണ് പൊന്നാനി സ്വദേശിയായ ടി.വി. അബ്ദുറഹ്മാൻകുട്ടി മാസ്റ്ററുടെ വീട്. പൊന്നാനി ചരിത്രത്തിെൻറ ആധികാരിക രേഖകൾ പുതുതലമുറക്ക് പകർന്ന് നൽകുകയെന്നത് ചരിത്ര ദൗത്യമായി നിർവഹിക്കുന്ന ഇദ്ദേഹം 73ാം വയസ്സിലും പുതിയ അറിവുകൾ തേടിയുള്ള യാത്രയിലാണ്.
1969 മുതൽ 2005 വരെയുള്ള അധ്യാപക ജീവിതത്തിന് ശേഷം പൂർണമായും ചരിത്രാന്വേഷണം ജീവിത കർമമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. 12 ചരിത്ര പുസ്തകം പുറത്തിറങ്ങി. ചരിത്രമുറങ്ങുന്ന പൊന്നാനി, മലബാറിലെ മക്ക, പൊന്നാനി പൈതൃകവും നവോത്ഥാനവും, സനാഉള്ള മക്തി തങ്ങൾ, മുസ്ലിം വിദ്യാഭ്യാസം; അലിഫ് മുതൽ ഐ.എ.എസ് വരെ, ഗുരുവായൂർ ഒരു പുനർവായന തുടങ്ങി ചരിത്രത്തിെൻറ ഉള്ളറകൾ തേടുന്ന പുസ്തങ്ങളാണ് ഇദ്ദേഹത്തിെൻറ കൂട്ട്. പൊന്നാനി പാട്ടുകൾ, കേരളത്തിലെ ഓരോ പ്രദേശത്തിെൻറയും, സംസ്കാരം തേടിയുള്ള 'ദേശ സംസ്കാരവും, മതമൈത്രിയും', 'കേരള മുസ്ലിം പരിഷ്കർത്താക്കൾ' തുടങ്ങിയ മൂന്ന് പുസ്തങ്ങളാണ് പുറത്തിറങ്ങാനുള്ളത്.
ഫറൂഖ് കോളജ് പ്രിൻസിപ്പലായിരുന്ന പ്രഫ. കെ.വി. അബ്ദുറഹ്മാനാണ് എഴുത്തിെൻറ വഴിയിലേക്ക് തിരിച്ചുവിട്ടത്. തുടർന്ന് സി.എസ്. പണിക്കരുടെ 'നവകം' മാസികയിൽ ചരിത്രമെഴുതിത്തുടങ്ങി. 17 വർഷം നഗരസഭ കൗൺസിലറായിരുന്നു. കേരള ഹിസ്റ്ററി റിസർച് സെൻറർ എക്സിക്യൂട്ടിവ് അംഗമാണ്. പൊന്നാനിയിലെ പഴകാല പത്തേമാരി തൊഴിലാളികളുടെ ജീവിതം പുസ്തക രൂപത്തിലാക്കുന്നതിെൻറ പണിപ്പുരയിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.