പൊന്നാനി: മാതൃ-ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നൽകാനിടയായ സംഭവത്തിൽ നിരുത്തരവാദപരമായി, കൃത്യവിലോപം കാണിച്ച ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ നഗരസഭ ചെയർമാൻ ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സംഭവം അറിഞ്ഞയുടൻ വസ്തുതകൾ അന്വേഷിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തി നടപടികൾ സ്വീകരിക്കാനും ചെയർമാൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു. ആശുപത്രിയിലെത്തി വിശദാംശങ്ങൾ ആരായുകയും നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. ജില്ല മെഡിക്കൽ ഓഫിസർ ഇന്ന് ആശുപതി സന്ദർശിച്ച് കുറ്റക്കാർക്കെതിരെ നടപടികൾ സംബന്ധിച്ച ഉത്തരവു നൽകും. സംഭവത്തിൽ നിർണായകമായത് യു.ഡി.എഫ് കൗൺസിലർമാരുടെ ഇടപെടൽ.
സംഭവം മൂടിവെക്കാനുള്ള ശ്രമം ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും വെള്ളിയാഴ്ച രാവിലെ വിഷയം ശ്രദ്ധയിൽപെട്ടതോടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. നാല് മണിക്കൂർ നീണ്ട സമരം ജില്ല മെഡിക്കൽ ഓഫിസറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. സമരത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ മിനി ജയപ്രകാശ്, കെ.എം. ഇസ്മായീൽ, ശ്രീകല ചന്ദ്രൻ, അബ്ദുൽ റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.