പൊന്നാനി: സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സീറ്റില്ലെന്ന വാർത്ത പരന്നതോടെ ജില്ല കമ്മിറ്റി അംഗം ടി.എം. സിദ്ദീഖിന് സ്ഥാനാർഥിത്വം നൽകണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം സി.പി.എം പ്രവർത്തകർ രംഗത്ത്. ആവശ്യമറിയിക്കാൻ ജില്ല കമ്മിറ്റിയിലേക്ക് പോകാനൊരുങ്ങിയ പ്രവർത്തകരെ സിദ്ദീഖിെൻറ നേതൃത്വത്തിൽ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.
പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിയ പ്രവർത്തകർ ആനപ്പടിയിൽ മുദ്രാവാക്യം വിളിച്ച് ഒത്തുചേരുകയും മലപ്പുറത്തേക്ക് പുറപ്പെടാൻ തീരുമാനിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് നേതാക്കൾ ഫോണിൽ വിളിച്ച് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ പ്രവർത്തകർ ആദ്യം മടിച്ചു. ഒടുവിൽ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ജില്ല കമ്മിറ്റി അംഗവും വെളിയങ്കോട് സ്വദേശിയുമായ സിദ്ദീഖിനെ മത്സരിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. പൊന്നാനിയിൽ മത്സരിക്കുമെന്ന് കേൾക്കുന്ന സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിനെതിരെയും സമൂഹമാധ്യമത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. നന്ദകുമാറിനെ അംഗീകരിക്കില്ല. പകരം സിദ്ദീഖിന് ഉറപ്പ് നൽകൂ എന്നാണ് പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.