Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽ ടി.എം....

പൊന്നാനിയിൽ ടി.എം. സിദ്ദീഖിന് വേണ്ടി ഒരുവിഭാഗം പരസ്യമായി രംഗത്ത്

text_fields
bookmark_border
പൊന്നാനിയിൽ ടി.എം. സിദ്ദീഖിന് വേണ്ടി ഒരുവിഭാഗം പരസ്യമായി രംഗത്ത്
cancel
camera_alt

സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്ക് പുറപ്പെട്ട ടി.എം. സിദ്ദീഖ് അനുകൂലികളെ

നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചപ്പോൾ

പൊ​ന്നാ​നി: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് സീ​റ്റി​ല്ലെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ജി​ല്ല ക​മ്മി​റ്റി അം​ഗം ടി.​എം. സി​ദ്ദീ​ഖി​ന് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്. ആ​വ​ശ്യ​മ​റി​യി​ക്കാ​ൻ ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ സി​ദ്ദീ​ഖിെൻറ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചു.

പൊ​ന്നാ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ആ​ന​പ്പ​ടി​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഒ​ത്തു​ചേ​രു​ക​യും മ​ല​പ്പു​റ​ത്തേ​ക്ക് പു​റ​പ്പെ​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നേ​താ​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ച് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​നു​സ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം മ​ടി​ച്ചു. ഒ​ടു​വി​ൽ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല ക​മ്മി​റ്റി അം​ഗ​വും വെ​ളി​യ​ങ്കോ​ട്​ സ്വ​ദേ​ശി​യു​മാ​യ സി​ദ്ദീ​ഖി​നെ മ​ത്സ​രി​പ്പി​ക്ക​ണം എ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ കേ​ൾ​ക്കു​ന്ന സി.​ഐ.​ടി.​യു നേ​താ​വ്​ പി. ​ന​ന്ദ​കു​മാ​റി​നെ​തി​രെ​യും സമൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ന്ദ​കു​മാ​റി​നെ അം​ഗീ​ക​രി​ക്കി​ല്ല. പ​ക​രം സി​ദ്ദീ​ഖി​ന് ഉ​റ​പ്പ് ന​ൽ​കൂ എ​ന്നാ​ണ് പ്ര​ചാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Problem in Ponnani CPM
Next Story