പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 96 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്തെ മാതൃ-ശിശു ആശുപത്രികളിലേക്കായി ആരോഗ്യ വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപയുടെ ഭാഗമായാണ് പൊന്നാനിക്കും തുക ലഭ്യമായത്.
പൊന്നാനി, തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ, പാലക്കാട് കോഴിക്കോട്, കണ്ണൂർ എന്നീ ആശുപത്രികൾക്കാണ് തുക അനുവദിച്ചത്. പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻവേണ്ടി 96,01800 രൂപയാണ് ആരോഗ്യ വകുപ്പ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ഒ.പിയും പ്രസവവും നടക്കുന്ന പ്രധാന ആശുപത്രി കൂടിയാണ് പൊന്നാനി മാതൃ-ശിശു ആശുപത്രി. ആശുപത്രിയുടെ ഭൗതിക സാഹചര്യം കൂടുതൽ വിപുലമാക്കാൻ വേണ്ടി പി. നന്ദകുമാർ എം.എൽ.എയുടെയും പൊന്നാനി നഗരസഭ ഭരണസമിതിയുടെയും നേതൃത്വത്തിൽ മികച്ച ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിക്ക് കൈമാറാൻ കഴിയുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.