Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി മാ​തൃ​-ശി​ശു ആ​ശു​പ​ത്രി​ക്ക് അ​ത്യാ​ധു​നി​ക യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ൾ

text_fields
bookmark_border
പൊ​ന്നാ​നി മാ​തൃ​-ശി​ശു ആ​ശു​പ​ത്രി​ക്ക് അ​ത്യാ​ധു​നി​ക യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ൾ
cancel

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ 96 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന​ത്തെ മാ​തൃ-ശി​ശു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ​യു​ടെ ഭാ​ഗ​മാ​യാ​ണ് പൊ​ന്നാ​നി​ക്കും തു​ക ല​ഭ്യ​മാ​യ​ത്.

പൊ​ന്നാ​നി, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ല്ലം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പൊ​ന്നാ​നി​യി​ലെ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ​വേ​ണ്ടി 96,01800 രൂ​പ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ഒ.​പി​യും പ്ര​സ​വ​വും ന​ട​ക്കു​ന്ന പ്ര​ധാ​ന ആ​ശു​പ​ത്രി കൂ​ടി​യാ​ണ് പൊ​ന്നാ​നി മാ​തൃ-ശി​ശു ആ​ശു​പ​ത്രി. ആ​ശു​പ​ത്രി​യു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​ൻ വേ​ണ്ടി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ​യും പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​ക്ക് കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന് പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:machineryPonnani Mother and Child Hospital
News Summary - State-of-the-art machinery for Ponnani Mother and Child Hospital
Next Story