വെ​ളി​യ​ങ്കോ​ട് എ​ര​മം​ഗ​ലം ആ​ലി​ൻ​ചു​വ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പൊ​തു​കു​ളം ന​വീ​ക​ര​ണ​ത്തി​നി​ടെ ക​ണ്ടെ​ടു​ത്ത

വി​ഗ്ര​ഹ​ങ്ങ​ൾ

ക്ഷേത്രത്തിന് സമീപത്തെ പൊതുകുളം നവീകരണത്തിനിടെ വിഗ്രഹങ്ങൾ കണ്ടെടുത്തു

വെളിയങ്കോട്: എരമംഗലം ആലിൻചുവട് ക്ഷേത്രത്തിന് സമീപത്തെ പൊതുകുളം നവീകരണത്തിനിടെ വിഗ്രഹങ്ങൾ കണ്ടെടുത്തു. കരിങ്കല്ലിൽ തീർത്ത വിനായകൻ, മുരുകൻ എന്നീ വിഗ്രഹങ്ങളാണ് ലഭിച്ചത്. ഏകദേശം അര നൂറ്റാണ്ടിലേറെ പഴക്കം കണക്കാക്കുന്നു. നേരത്തെ സ്വകാര്യവ്യക്തിയുടെ അധീനതയിലായിരുന്ന കുളം വർഷങ്ങളായി പൊതുകുളമായി ഉപയോഗിച്ച് വരുകയാണ്. ഭിത്തി കെട്ടി സംരക്ഷിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധാരണം നടന്നുവരുകയായിരുന്നു. കുളം നവീകരണത്തിന്‍റെ ഭാഗമായി അടിത്തട്ടിലെ ചളിയും മണ്ണും നീക്കുന്നതിനിടെയാണ് വിഗ്രഹങ്ങൾ ലഭിച്ചത്. ഏഴ് വർഷം മുമ്പ് ക്ഷേത്രത്തിൽ നടന്ന താംബൂലപ്രശ്നത്തിൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ വിഗ്രഹങ്ങളും ചെമ്പ് പാത്രങ്ങളുമുണ്ടെന്ന് പ്രശ്നവിധിയിൽ കണ്ടെത്തിയിരുന്നുവെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

നേരത്തെ കുളം വറ്റിച്ചപ്പോൾ വിഗ്രഹങ്ങൾ ലഭിച്ചിരുന്നില്ല. വിഗ്രഹം ലഭിച്ചതിനെത്തുടർന്ന് ക്ഷേത്രഭാരവാഹികൾ പെരുമ്പടപ്പ് പൊലീസിൽ അറിയിച്ചു. വീണ്ടും താംബൂലപ്രശ്നം നടത്തി വിഗ്രഹങ്ങൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. അത് വരെ ഇവ ക്ഷേത്രത്തിൽ സൂക്ഷിക്കാനാണ് തീരുമാനം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് എൻ.കെ. മനോജ്, വൈസ് പ്രസിഡന്‍റ് സുരേഷ് താണിയിൽ, സെക്രട്ടറി ടി.എ. രമേശ്‌, ബാബുരാജ് കരിമാത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിഗ്രഹങ്ങൾ സൂക്ഷിച്ചത്. സംഭവമറിഞ്ഞ് നിരവധി ഭക്തരാണ് ഇവിടെയെത്തിയത്.

Tags:    
News Summary - The idols were found during the renovation of the public pool near the temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.