പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഉ​റൂ​ബ് ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ

ന​ഗ​ര​സ​ഭ​യി​ലേ​ക്ക് കൊ​ണ്ടുപോ​കു​ന്നു

മ​ഴ കു​ത്തി​യൊ​ഴു​കി​യ​ത് ഉ​റൂ​ബ് ലൈ​ബ്ര​റി​യി​ലേ​ക്ക്

പൊ​ന്നാ​നി: ‘സാ​മ്രാ​ജ്യാ​ധി​പ​ന്ന​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു ഗ്ര​ന്ഥ​ശാ​ല സൂ​ക്ഷി​പ്പു​കാ​ര​നാ​യി​രി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം’ നെ​പ്പോ​ളി​യ​ൻ...​പൊ​ന്നാ​നി ന​ഗ​ര​സ​ഭ ലൈ​ബ്ര​റി​യാ​യ ഉ​റൂ​ബ് ലൈ​ബ്ര​റി​യി​ലെ പോ​സ്റ്റ​റു​ക​ളി​ലൊ​ന്നാ​ണി​ത്. സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണം ന​ട​ത്തി​യ നെ​പ്പോ​ളി​യ​ൻ പോ​ലും ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ദ്ധ​രി ന​ട​ത്തി​യെ​ങ്കി​ലും ഉ​റൂ​ബി​ന്റെ ജ​ന്മ​നാ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഗ്ര​ന്ഥ​ശാ​ല​യോ​ടു​ള്ള അ​ധി​കൃ​ത അ​വ​ഗ​ണ​ന മാ​പ്പ​ർ​ഹി​ക്കാ​ത്ത​താ​ണ്.

മ​ഴ​യി​ൽ ലൈ​ബ്ര​റി പൂ​ർ​ണ​മാ​യും ചോ​ർ​ന്നൊ​ലി​ച്ച​തോ​ടെ പു​സ്ത​ക​ളെ​ല്ലാം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി. കൂ​ടാ​തെ ഉ​റൂ​ബി​ന്റെ സ്മ​ര​ണ​ക​ൾ​ക്ക് മ​ര​ണ​മ​ണി മു​ഴ​ക്കി ലൈ​ബ്ര​റി അ​ട​ച്ചി​ടു​ക​യും ചെ​യ്തു. കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​തി​രു​ന്ന​തോ​ടെ​യാ​ണ് മ​ഴ​യി​ൽ ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലെ​ത്തി​യ​ത്. മ​ഴ​വെ​ള്ളം പൂ​ർ​ണ​മാ​യും ലൈ​ബ്ര​റി​യി​ൽ ത​ളം കെ​ട്ടി​യ​തോ​ടെ​യാ​ണ് പു​സ്ത​ക​ങ്ങ​ൾ ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഴ​യി​ൽ ലൈ​ബ്ര​റി​യി​ലു​ണ്ടാ​യി​രു​ന്ന ഷേ​ക്സ്പി​യ​ർ സ​മ്പൂ​ർ​ണ കൃ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു.

ശോ​ച്യാ​വ​സ്ഥ​യി​ലാ​യ ശു​ചി​മു​റി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഇ​പ്പോ​ൾ ഉ​ച്ച​മു​ത​ൽ വൈ​കു​ന്നേ​രം വ​രെ മാ​ത്ര​മാ​ണ്. ഇ​തു​മു​ഴു​വ​ൻ സ​മ​യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. 1997ൽ ​പ​ഴ​യ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ലൈ​ബ്ര​റി​യി​ൽ ദി​നം​പ്ര​തി 150 ലേ​റെ ആ​ളു​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ മൂ​ലം അ​ഞ്ചോ, ആ​റോ പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്. സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​യി തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​നു​കീ​ഴി​ൽ സാ​ഹി​ത്യ വേ​ദി, ക​ലാ​വേ​ദി തു​ട​ങ്ങി​യ​വ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് കെ​ട്ടി​ട​ത്തി​നു​ണ്ടാ​യ ചോ​ർ​ച്ച​മൂ​ലം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ള്ള ലൈ​ബ്ര​റി​യി​ൽ ഒ​രു താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ലൈ​ബ്ര​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഐ.​സി.​ഡി.​എ​സ് കെ​ട്ടി​ടം ഒ​ഴി​വാ​ക്കി ലൈ​ബ്ര​റി ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് രൂ​പ ചെ​ല​വി​ൽ ഭൗ​തി​ക സാ​ഹ​ച​ര്യ വി​ക​സ​നം, പു​തി​യ അ​ല​മാ​ര​ക​ൾ സ്ഥാ​പി​ക്ക​ൽ, ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന ഹാ​ൾ എ​ന്നി​വ നി​ർ​മ്മി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

പൊ​ന്നാ​നി​യി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന ഇ​ട​മാ​ക്കി മാ​റ്റു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മാ​ണ് പാ​ളി​യ​ത്. കൂ​ടാ​തെ അ​ക്കാ​ദ​മി​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ഇ ​ലൈ​ബ്ര​റി സ്ഥാ​പി​ച്ച് പൊ​തു​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ലൈ​ബ്ര​റി​യെ സ​ജ്ജ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ക​ട​ലാ​സി​ലൊ​തു​ങ്ങി. ഇ​പ്പോ​ൾ ലൈ​ബ്ര​റി സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

Tags:    
News Summary - The rain pours into the Urub Library.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.