മലപ്പുറം: ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ല ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. അള്‍ട്രാസൗണ്ട് സ്കാന്‍ സെൻററുകളുടെ പരിശോധന ശക്തിപ്പെടുത്തും.
പുതിയ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷകളും രജിസ്ട്രേഷന് പുതുക്കാനുള്ള അപേക്ഷകളും പരിഗണിച്ച് അര്ഹമായവക്ക് അംഗീകാരം നൽകാൻ തീരുമാനമായി. എല്ലാ സ്കാനിങ് സെൻററുകളും നിയമം അനുശാസിക്കുന്ന വിധത്തിലുള്ള രജിസ് റ്ററുകളും ഫോറങ്ങളും കൃത്യമായി സൂക്ഷിക്കണം. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കും.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ചു. ജില്ല ആർ.സി.എച്ച് ഓഫിസര്‍ ഡോ. വി.പി. രാജേഷ്, ഡോ. കെ.എ. മെഹര്ബാന്, ഡോ. പി. അബ്ദുസ്സമദ്, ജില്ല മാസ് മീഡിയ ഓഫിസര്‍ പി. രാജു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, സാമൂഹിക പ്രവര്‍ത്തക സജ്ന മോള് ആമിയന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.