കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിെൻറ ഭാഗമായി കരിപ്പൂരിലും ഇത് നടപ്പാക്കിയത്.
ഇതോടെ പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോൾ ബൂത്തുകൾ ഇല്ലാതായി. ഇതിന് പകരം സ്വകാര്യ വാഹനങ്ങൾക്ക് ടെർമിനലിന് മുന്നിൽ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നായിരുന്നു അറിയിച്ചത്. പരമാവധി മൂന്ന് മിനിറ്റ് സമയമാണ് ഇതിന് അനുവദിച്ചത്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ 500 രൂപയാണ് യാത്രക്കാരിൽ നിന്ന് പിഴയായി ഇൗടാക്കുന്നത്. ഇതിനെതിരെയാണ് വ്യാപകവിമർശനം ഉയർന്നിരിക്കുന്നത്. ഇൗ സമയപരിധിക്കുള്ളിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ സാധിക്കുന്നില്ല.
കൂടാതെ, മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. പിക്കപ്പ് ആൻഡ് ഡ്രോപ്പിനായി കൂടുതൽ സമയം അനുവദിക്കണെമന്നാണാവശ്യം.
അതേസമയം, നേരത്തെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ച വാഹനങ്ങള്‍ക്ക് 15 മിനിറ്റ് സമയത്തേക്ക് മാത്രമായിരുന്നു സൗജന്യ പാര്‍ക്കിങ്. ശേഷം 85 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിറ്റായി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടുെണ്ടന്നാണ് അതോറിറ്റിയുടെ വിശദീകരണം. അടിയന്തര നടപടി സ്വീകരിക്കാനും മാന്യമായി പെരുമാറാൻ കരാർ കമ്പനി ജീവനക്കാർക്ക് നിര്‍ദേശം നല്‍കാനും ഡയറക്ടറോട് നിര്ദേശിച്ചിട്ടുെണ്ടന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
'മൂന്ന് മിനിറ്റ് കഴിഞ്ഞാൽ പിഴ: നടപടി പുനഃപരിശോധിക്കണം'
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കാനും കൊണ്ടുപോകാനും എത്തുന്ന വാഹനങ്ങൾ മൂന്ന് മിനിറ്റിലേറെ ടെർമിനലിന് മുന്നിൽ പാർക്ക് ചെയ്താൽ പിഴ ഈടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും വാഹനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മലബാർ ഡെവലപ്മെൻറ് ഫോറം (എം.ഡി.എഫ്) ഭാരവാഹികൾ വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗത്തെ കണ്ടു.
ഇൗ സമയപരിധി യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കുന്നു. പ്രയാസങ്ങൾ പരിഹരിക്കുമെന്നും പാർക്കിങ് സമയം ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഡയറക്ടർ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി, ട്രഷറർ സന്തോഷ് കുറ്റ്യാടി, വൈസ് പ്രസിഡൻറ് അഷ്റഫ് കളത്തിങ്ങൽപാറ, നസീമ, ബിന്ദു ജോർജ്, അഷ്റഫ് കാപ്പാടൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.