വണ്ടൂർ: ഓണം അടുത്തിട്ടും പച്ചക്കറിയുടെ തീ വിലക്കെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരെ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പച്ചക്കറികളില്ലാത്ത സാമ്പാർ വിതരണം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി എം.കെ. മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. സിറാജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നിഷാജ് എടപ്പറ്റ, സി.ടി. ചെറി, ടി. സംസാലീ, ഷൈജൽ എടപ്പറ്റ, എം.കെ. നാസർ, സി.ടി. കുഞ്ഞാപ്പുട്ടി, കെ.ടി. നൂറുൽ ഹസ്സൻ, എ.കെ. സജീഷ് എന്നിവർ സംസാരിച്ചു.
പോരൂർ: ചെറുകോട് അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പരിപാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ടി. അലി നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി. മുഹമ്മദ് റാഷിദ്, സെക്രട്ടറി ആസിഫ് പൊറ്റയിൽ, ഭാരവാഹികളായ പി. മുബാറക്ക്, വി. ഉമറലി, എം.കെ. സവാദ്, എം. സൈഫുദ്ദീൻ, എം. നൗഫൽ, സി.കെ. ഹസീബ് എന്നിവർ സംസാരിച്ചു.
കരുളായി: കരുളായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കരുളായി അങ്ങാടിയിൽ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി പ്രതിഷേധിച്ചു.
കരുളായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ നാസർ കക്കോടൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിഥിലാജ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.