മലപ്പുറം: നവീകരിച്ച പട്ടർകടവ് ഒറുംകടവ് - എൻ.കെ പടി തൂക്കുപാലം പി. ഉബൈദുല്ല എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് മലപ്പുറം നഗരസഭയിലെ പട്ടർകടവിനെയും കോഡൂർ പഞ്ചായത്തിലെ എൻ.കെ പടിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം പുതുക്കി പണിതത്.
ഇതിന് 76.20 മീറ്റർ നീളവും 1.60 മീറ്റർ വീതിയുമുണ്ട്. റോഡിതര പദ്ധതികൾക്കാണ് ഇനി എം.എൽ.എ ഫണ്ട് വിനിയോഗത്തിൽ മുൻഗണന നൽകുകയെന്ന് ഉബൈദുല്ല പറഞ്ഞു.
നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.കെ അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ്, സിദ്ദീഖ് നൂറേങ്ങൽ, സി.പി ആയിഷാബി, കൗൺസിലർ സജീർ കളപ്പാടൻ, കോഡൂർ പഞ്ചായത്ത് പ്രസിഡൻറ് റാബിയ ചോലക്കൽ, വൈസ് പ്രസിഡൻറ് സാദിഖ് പൂക്കാടൻ, അംഗം നീലൻ കോഡൂർ തുടങ്ങിയവർ സംസാരിച്ചു. 2004ലാണ് തൂക്കുപാലം സ്ഥാപിച്ചത്. ദിനംപ്രതി ഇരുകരയിലേയും നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന പാലം വർഷങ്ങളായി ജീർണാവസ്ഥയിലായിരുന്നു. 2018ലെ പ്രളയത്തോടെ തീർത്തും സഞ്ചാരയോഗ്യമല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.