പൊന്നാനി: പുളിക്കകടവ് തൂക്കുപാലത്തിന്റെ തകർച്ചാഭീഷണിയെ തുടർന്ന് ചേർന്ന അടിയന്തര യോഗത്തിലും പാലത്തിന്റെ ഉടമസ്ഥാവകാശത്തെയും അറ്റകുറ്റപ്പണികളെയും ചൊല്ലിയുള്ള അവ്യക്തത നീങ്ങിയില്ല.
ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണെങ്കിലും വിനോദസഞ്ചാരത്തിന് ആളുകൾ എത്തുന്നത് കുറവായതിനാൽ അറ്റകുറ്റപ്പണികൾക്ക് മാത്രമായി തുക അനുവദിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് ഡി.ടി.പി.സിയുടെ നിലപാട്.
അതേസമയം, നഗരസഭയുടെ ആസ്തിയിലില്ലാത്ത പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് നഗരസഭയും സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി.
അപകടാവസ്ഥ പരിഗണിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും അല്ലാത്തപക്ഷം മറ്റ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ജില്ല ദുരന്ത നിവാരണസമിതിയോട് ശിപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി. പൊന്നാനി നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി, തഹസിൽദാരുടെ പ്രതിനിധി എന്നിവരുടെ അടിയന്തര യോഗമാണ് ചേ
ർന്നത്.
പാലത്തിന്റെ അപകടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുന്നതിന് ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരാൻ എം.എൽ.എയോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭ, മാറഞ്ചേരി പഞ്ചായത്ത്, ഡി.ടി.പി.സി, തൂക്കുപാലം നിർമിച്ച സ്ഥാപനം തുടങ്ങിയവയുടെ പ്രതിനിധികളുടെ യോഗമാണ് മന്ത്രി തലത്തിൽ വി
ളിക്കുക. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ടി. മുഹമ്മദ് ബഷീർ, ഷീന സുരേശൻ, മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്രൻ, പൊന്നാനി ഡെപ്യൂട്ടി തഹസിൽദാർ പി.കെ. സുരേഷ്, നഗരസഭ സെക്രട്ടറി എസ്. സജിറൂൻ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.