വെട്ടത്തൂർ: വർഷക്കാലമെന്നത് കരുവമ്പാറ തെക്കൻമലയടിവാരത്തെ കുടുംബങ്ങൾക്ക് ഭീതിയുടെ നാളുകളാണ്. മലയിലെ ക്വാറിയും ക്രഷർ യൂനിറ്റും താഴ്വാരത്തെ കുടുംബങ്ങൾക്ക് ഭീഷണിയായിട്ട് ഏഴ് വർഷമായി. മഴ നിലക്കാതെ പെയ്യുകയാണെങ്കിൽ താമസം മാറാനുള്ള ഒരുക്കത്തിലാണിവർ.
കുറച്ച് കുടുംബങ്ങൾ കഴിഞ്ഞദിവസങ്ങളിൽ താമസം മാറി. പള്ളിക്കുത്ത്, കരുവമ്പാറ പ്രദേശങ്ങളിലായി തൊണ്ണൂറോളം കുടുംബങ്ങളാണ് അടിവാരങ്ങളിൽ താമസിക്കുന്നത്. കഴിഞ്ഞവർഷം ഇവിടെ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. പാറക്കല്ലുകളും മരങ്ങളും വീടുകൾക്ക് സമീപംവരെ എത്തിയെങ്കിലും അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു. വീണ്ടും ഉരുൾപൊട്ടുമോ എന്ന ഭീതിയിൽ കുടുംബങ്ങൾ തൊട്ടടുത്ത ദിവസം ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരുന്നു.
ഏഴ് വർഷത്തോളമായി പ്രവർത്തിക്കുന്ന ക്വാറി ദുരിതങ്ങൾ സമ്മാനിച്ചതോടെ ഒേട്ടറെ സമരങ്ങൾക്ക് നാട്ടുകാർ നേതൃത്വം നൽകിയിരുന്നു. വെട്ടത്തൂർ, അങ്ങാടിപ്പുറം പഞ്ചായത്തുകളിലാണ് ഇത് പ്രവർത്തിക്കുന്നത്. മഴ പെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരം ക്വാറി-ക്രഷർ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.