കോട്ടക്കൽ: ഒറ്റമുറി വീട്ടിൽ ദുരിതംപേറി ജീവിക്കുന്ന അഞ്ചംഗ കുടുംബത്തിനുള്ള വീട് നിർമാണം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപിൾസ് ഫൗണ്ടേഷൻ ഏറ്റെടുത്തു.
പറപ്പൂർ പഞ്ചായത്ത് കുംഭാര കോളനിയിലെ കൊണ്ടൂർ രാജൻ-മിനി ദമ്പതികൾക്ക് വീട് നിർമിച്ചു നൽകാമെന്നുള്ള പ്രഖ്യാപനം പീപിൾസ് ഫൗണ്ടേഷൻ കോട്ടക്കൽ ഏരിയ രക്ഷാധികാരി കെ.വി. ഫൈസൽ മാഷ് നിർവഹിച്ചു.
വര്‍ഷങ്ങളായി ഷീറ്റിന് താഴെ ദുരിതത്തില്‍ കഴിയുന്ന അഞ്ചംഗ കുടുംബത്തിെൻറ വാർത്ത ‘മാധ്യമം’ തിങ്കളാഴ്ച നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയെത്തിയ പീപിൾസ് ഫൗണ്ടേഷൻ ഭാരവാഹികള്‍ രാജെൻറ വീട് സന്ദര്‍ശിച്ചു. ഏതുനിമിഷവും നിലംപൊത്താവുന്ന ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് മൂന്നു മക്കളടങ്ങിയ കുടുംബം കഴിയുന്നത്.
മണ്‍പാത്ര നിര്‍മാണ തൊഴിലാളിയാണ് രാജെനങ്കിലും ഇപ്പോൾ തൊഴിലില്ല. ഭാര്യ മിനി ഇതര വീടുകളില്‍ കൂലിപ്പണിയെടുത്താണ് ജീവിതം മുന്നോട്ടു പോവുന്നത്.
ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി പി.കെ. ഹബീബ് ജഹാൻ, ടി.ടി. അലവിക്കുട്ടി, ഇ. അബ്ബാസ്, എം. മുഹമ്മദ്, ഇ. അബ്ദുൽ ഗഫൂർ, എം. ഷംസുദ്ദീൻ, സി.എച്ച്. മാനു, എം.ആർ.സി മുല്ലപ്പറമ്പ് പ്രസിഡൻറ് വി.കെ. റഹീം, പി.കെ. മൊയ്തീൻ എന്നിവർ സംസാരിച്ചു. എൻ.എം. യാസിർ, സി.എച്ച്. ഫവാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.