പൂക്കോട്ടുംപാടം: സമൂഹമാധ്യമത്തിലൂടെ മതസ്പർധ വളര്‍ത്തുന്ന രീതിയിൽ പോസ്റ്റുകൾ ഷെയർ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം മാമ്പറ്റ കരിമ്പനക്കൽ ഷാഹുൽ ഹമീദിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കിലൂടെ വിദ്വേഷജനക പരാമർശങ്ങൾ നടത്തിയതിന് പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഷാഹുൽ ഹമീദ്. വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീക് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തുനിന്ന് കരിപ്പൂരിൽ ഇറങ്ങിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൂക്കോട്ടുംപാടം പൊലീസിനെ അറിയിക്കുകയായിരുന്നു. പൂക്കോട്ടുംപാടം എസ്.എച്ച്.ഒ സി.എൻ. സുകുമാരനും സംഘവും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തു. നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മതസ്പർധ വളര്‍ത്തുംവിധം ചിത്രങ്ങളോ സ്റ്റാറ്റസുകളോ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ സമൂഹ മാധ്യമ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുമെന്നും നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.