മലപ്പുറം: സ്കൂളുകളിൽ എത്തിച്ച അരി വിദ്യാർഥികൾക്കുതന്നെ വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിർദേശം. ഭക്ഷ്യധാന്യം സ്കൂളുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവ ആദിവാസി കോളനികളിലോ അന്തർ സംസ്ഥാന തൊഴിലാളികൾക്കോ മറ്റു ആവശ്യക്കാർക്കോ നൽകണമെന്നും കലക്ടർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അരിയോ മറ്റു ഭക്ഷ്യവസ്തുക്കളോ എവിടെയും കെട്ടിക്കിടക്കുന്നില്ലെന്നും വിതരണം പുരോഗമിക്കുകയാണെന്നുമാണ് വിദ്യാഭ്യസ ഉപഡയറക്ടർ വ്യക്തമാക്കിയത്.
കലക്ടറുടെ ഉത്തരവിനെത്തുടർന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരിൽനിന്ന് ഡി.ഡി.ഇ കെ.എസ്. കുസുമം വിവരങ്ങൾ ശേഖരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ അരി കെട്ടിക്കിടക്കുന്നില്ലെന്ന് െഡപ്യൂട്ടി കലക്ടറെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യസ ഉപഡയറക്ടറുടെ വിശദീകരണത്തോടെയുള്ള കത്തും അടുത്ത ദിവസം കൈമാറും. കലക്ടറുടെ ഉത്തരവും ഇതുസംബന്ധിച്ചു വന്ന പത്രവാർത്തകളും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബുവിനും ജില്ല വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അയച്ചുകൊടുത്തിട്ടുണ്ട്. തുടർന്ന്, അരി വിദ്യാർഥികൾക്കുതന്നെ വിതരണം ചെയ്യാൻ അദ്ദേഹം ഡി.ഡി.ഇയോട് നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.