മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; പൂർണമായി കത്തി നശിച്ചു

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടി​ക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ്​ സംഭവം. കോട്ടക്കൽ ഭാഗത്ത്​ ആശുപത്രിയിലേക്ക്​ പോവുകയായിരുന്ന കാറാണ്​ കത്തി നശിച്ചത്​.

ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ബോണറ്റിൽ നിന്ന്​ പുക ഉയരുന്നതായി കണ്ടതിനെ തുടർന്ന്​ ഡ്രൈവർ കാർ റോഡരികിൽ നിർത്തുകയും കാറിലുള്ളവർ പുറത്തിറങ്ങുകയും ചെയ്​തതിനാൽ വൻ ദുരന്തം ഒഴിവായി.

ആളുകൾ പുറത്തിറങ്ങിയതോടെ കാറിൽ തീ പടർന്നു പിടിക്കുകയായിരുന്നു. ടയർ ഉൾപ്പെടെ കാർ പൂർണമായി കത്തി നശിച്ചു. സാ​​ങ്കേതിക തകരാറാണ്​ കാർ കത്തി നശിക്കാനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം.

Tags:    
News Summary - running car caught fire; full burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.