മലപ്പുറം: ജില്ലയിലെ ചാലിയാർ, കടലുണ്ടി പുഴകളിൽനിന്ന് മണലെടുക്കാനുള്ള സാൻഡ് ഒാഡിറ്റ് പൂർത്തിയായിട്ട് മാസങ്ങൾ. റിപ്പോർട്ട് ഉണ്ടായിട്ടും നടപടികളിൽ കാലതാമസം വരുന്നതിനാൽ മണലെടുപ്പ് വൈകുന്നു. നടപടികൾ നീളുന്നതോടെ ഒരുഭാഗത്ത് മണൽക്കടത്തും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാർ, കടലുണ്ടി പുഴകളിൽനിന്ന് മണൽ കടത്തുന്നതിനിടെ വാഹനങ്ങൾ പൊലീസ് സംഘം പിടികൂടിയിരുന്നു.
സംസ്ഥാനത്ത് 30 പ്രധാന നദികളിലെയും അഞ്ച് പോഷക നദികളിലെയും മണലെടുക്കാനായാണ് സർക്കാർ സാൻഡ് ഒാഡിറ്റ് നടത്തിയത്. ഇതിൽ 26 പ്രധാന നദികളുടെയും മൂന്ന് പോഷക നദികളുടെയും റിേപ്പാർട്ട് പൂർത്തിയാക്കി സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് തയാറായവയിൽ 13 നദികളിൽ മണൽ ലഭ്യതയില്ലെന്നാണ് കണ്ടെത്തൽ. ബാക്കി 16 നദികളിൽ മണൽ ലഭ്യത കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ജില്ലയിലൂടെ കടന്നുപോകുന്ന ചാലിയാർ, കടലുണ്ടി പുഴകളും ഉൾപ്പെട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ സാൻഡ് ഒാഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് പുഴകളിൽനിന്ന് മണലെടുക്കുന്നതിന് അനുമതി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ 2001ലെ കേരള നദിതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികളാണ് വൈകുന്നത്.
മണൽ ഖനനം നടത്തുന്നതിന് പാരിസ്ഥിതിക അനുമതി ലഭിക്കണം. ഇതിനായി സാൻഡ് ഒാഡിറ്റിനെ അടിസ്ഥാനപ്പെടുത്തിയും മറ്റ് ഘടകങ്ങൾ പരിശോധിച്ചും കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അംഗീകൃത ഏജൻസി മുഖേന ജില്ല സർവേ റിപ്പോർട്ട് തയാറാക്കാണം. തുടർന്ന് മൈൻ പ്ലാനും അനുബന്ധമായി തയാറാക്കിയതിന് ശേഷമാണ് പാരിസ്ഥിതിക അനുമതി നേടേണ്ടത്. ദേശീയ ഹരിത ട്രൈബ്യൂണലിെൻറ മേൽനോട്ടത്തിലാണ് ഇൗ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഇൗ നടപടികളിലെ കാലതാമസം മൂലമാണ് ഒാഡിറ്റ് പൂർത്തിയായി ഒന്നര വർഷമായിട്ടും മണലെടുപ്പ് നീളുന്നത്.
2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയിൽനിന്ന് മണൽ വാരിയത്. ഇതിന് ശേഷം സാൻഡ് ഓഡിറ്റ് നടത്തിയെങ്കിലും ചില കടവുകളിൽനിന്ന് മണൽ വാരുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകൾ നിലനിന്നിരുന്നു. 2016ൽ സാൻഡ് ഒാഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചെങ്കിലും സാേങ്കതിക തടസ്സങ്ങൾ മൂലം മണൽ വാരൽ നടന്നില്ല. ഈ റിപ്പോർട്ടിെൻറ മൂന്ന് വർഷ കാലാവധി അവസാനിച്ചതോടെയാണ് 2019 ജനുവരി 24ന് വീണ്ടും ഓഡിറ്റ് നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.