പള്ളിക്കല്‍: പണമില്ലാത്തതിന്റെ പേരില്‍ കൊണ്ടോട്ടി ബ്ലോക്ക് പരിധിയില്‍ എത്തുന്നവര്‍ക്ക് ഇനി വിശന്ന് നടക്കേണ്ട. ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്കുന്ന 'സുകൃതം -വിശപ്പ് ശമനം' പദ്ധതിക്ക് തുടക്കമായി.
ബ്ലോക്ക് പഞ്ചായത്ത് ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷനുമായി ചേര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി പള്ളിക്കലില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
പൊതു ഫണ്ട് ഉപയോഗിക്കാതെ ജനകീയ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി മാതൃകപരമാണെന്ന് കലക്ടർ പറഞ്ഞു. വിശക്കുന്നവന്റെ വിശപ്പകറ്റുന്നതോളം പുണ്യകരമായത് മറ്റൊന്നുമില്ലെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഭരണസംവിധാനങ്ങള്‍ക്കേ കാരുണ്യ സ്പര്‍ശമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പരിധിയിലെ പ്രധാന സ്ഥലങ്ങളില്‍ തെരഞ്ഞെടുത്ത ഭക്ഷണ ശാലകളില്‍ നിന്നാണ് അര്‍ഹരായവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹിമാന്, സ്ഥിരം തമിതി അധ്യക്ഷന്‍ വി.പി. അബ്ദുഷുക്കൂര്‍, സെക്രട്ടറി വിനോദ് പട്ടാളത്തില്‍, കെ.പി. മുസ്തഫ തങ്ങള്‍, പി. ബൈജു, ദേവകി, മൊയ്തീന് കുട്ടി ഹാജി, ബഷീര്‍ കണിയാടത്ത്, കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.