മഞ്ചേരി: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ധനസഹായം വെട്ടിക്കുറച്ചെന്ന പരാതി സി.ഡബ്ല്യു.സി ബാലാവകാശ കമീഷന് കൈമാറി.
സർക്കാർ നിർദേശത്തിൽ വ്യക്തത വരുത്താനാണിത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ സ്കോളര്‍ഷിപ്പും ബത്തയും അലവന്‍സുമടക്കം 28500 രൂപ നൽകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ രണ്ടു വര്‍ഷവും 3000 രൂപ വീതം കുറച്ചെന്നാണ് പരാതി.
സെപ്റ്റംബർ അഞ്ചിന് കുട്ടികളുടെ രക്ഷിതാവ് ഇതുസംബന്ധിച്ച് സി.ഡബ്ല്യു.സിക്ക് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ധനസഹായം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല സാമൂഹിക നീതിവകുപ്പിനും ആസൂത്രണവകുപ്പിനും സി.ഡബ്ല്യു.സി നിര്‍ദേശം നല്കി. എന്നാൽ, നടപടിയായില്ല. ഇതോടെയാണ് കുടുംബം വീണ്ടും കമ്മിറ്റിക്ക് മുന്നിലെത്തിയത്.
സ്കോളർഷിപ്പ് നൽകാനുള്ള സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ശിശുനിർവഹണ ഉദ്യോഗസ്ഥർ മറുപടി നൽകി. എന്നാൽ, മറ്റുപഞ്ചായത്തുകളെല്ലാം ഈ നിർദേശങ്ങൾ പാലിച്ചാണ് ധനസഹായം നൽകുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഇതോടെയാണ് സർക്കാർ നിർദേശത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.ഡബ്ല്യു.സി ബാലാവകാശ കമീഷനെ സമീപിച്ചത്. സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ, ദാനദാസ്, തനൂജ ബീഗം, ഷഹനാസ് ബീഗം, ഷീന രാജൻ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.