അ​രി​മ്പ്ര തൊ​ട്ടേ​രി​പാ​റ എ​സ് വ​ള​വി​ൽ റോ​ഡി​ൽ​നി​ന്ന്​ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ ബൈ​ക്ക്

അ​രി​മ്പ്ര തോ​ട്ടേ​രി​പ്പാ​റ എ​സ്‌ വ​ള​വി​ൽ സ്കൂ​ട്ട​ർ 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

മൊ​റ​യൂ​ർ: അ​രി​മ്പ്ര തൊ​ട്ടേ​രി​പാ​റ എ​സ് വ​ള​വി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. അ​രി​മ്പ്ര മ​ല​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി വ​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​െൻറ മു​ക​ളി​ലേ​ക്ക് വീ​ണു. അ​പ​ക​ട​ത്തി​ൽ കു​ടി​വ​ള്ള ടാ​ങ്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ദ്യം കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്ക് യാ​ത്രി​ക​രാ​യ ഇ​രു​വ​രും കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ൻ​കാ​വ് സ്വ​ദേ​ശി​ക​ളാ​ണ്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത്​ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡോ മ​റ്റും ഇ​ല്ലാ​ത്ത​താ​ണ്‌ അ​പ​ക​ട കാ​ര​ണ​മെ​ന്നും രാ​ത്രി ഭീ​തി​യോ​ടെ​യാ​ണ് ഉ​റ​ങ്ങാ​റു​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ൻ​റ്​ സു​നീ​റ പൊ​റ്റ​മ്മ​ൽ, വാ​ർ​ഡ് മെം​ബ​ർ എ.​കെ. ന​മ്പാ​സ് എ​ന്നി​വ​ർ അ​പ​ക​ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Scooter accident in arimbra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.