മലപ്പുറം ജില്ലയിൽ കുട്ടികൾക്കുള്ള പ്രതിരോധ വാക്സിനും തുള്ളിമരുന്നുകൾക്കും ക്ഷാമം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ വാക്സിനും തു​ള്ളി​മ​രു​ന്നു​ക​ൾ​ക്കും ക്ഷാ​മം രൂ​ക്ഷം. പോ​ളി​യോ​ക്കെ​തി​രെ​യു​ള്ള​ ഐ.​പി.​വി, വ​യ​റി​ള​ക്ക​ത്തി​നെ​തി​രെ​യു​ള്ള റോ​ട്ട വൈ​റ​സ്, ന്യൂ​മോ​ണി​യ​ക്കെ​തി​രെ​യു​ള്ള പി.​സി.​വി എ​ന്നീ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ മ​രു​ന്നു​ക​ളാ​ണ്​ ല​ഭ്യ​ത​ക്കു​റ​വു​ള്ള​ത്.​ ഇ​വ ല​ഭി​ക്കാ​തെ പ​ല​രും ആ​​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​പ്പോ​കു​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ക​യും കു​ട്ടി​ക​ൾ​ക്കു​ള്ള സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത്​ വാ​ക്സി​നു​ക​ളാ​ണ്.

ഒ​ന്ന​ര മാ​സ​ത്തി​ലും മൂ​ന്ന​ര മാ​സ​ത്തി​ലു​മാ​ണ്​ ഐ.​പി.​വി​ ന​​ൽ​കു​ന്ന​ത്. മു​മ്പ്​ തു​ള്ളി​മ​രു​ന്നാ​യി​രു​ന്നു. ഇ​പ്പോ​ൾ കു​ത്തി​വെ​പ്പാ​യാ​ണ്​ ന​ൽ​കു​ന്ന​ത്. റോ​ട്ട വൈ​റ​സ്​ ഒ​ന്ന​ര, ര​ണ്ട​ര, മൂ​ന്ന​ര മാ​സ​ങ്ങ​ളി​ലാ​ണ്​ ന​ൽ​കേ​ണ്ട​ത്. പി.​സി.​വി ഒ​ന്ന​ര മാ​സ​ത്തി​ലും മൂ​ന്ന​ര മാ​സ​ത്തി​ലും 10 മാ​സം തി​ക​യു​മ്പോ​ഴു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്. ഒ​രു വ​യ​സ്സി​നു​ള്ളി​ൽ എ​ല്ലാ വാ​ക്സി​നു​ക​ളും കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​ക​ണം. സാ​ർ​വ​ത്രി​ക കു​ത്തി​വെ​പ്പ്​ യ​ജ്ഞ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​യാ​ണ്​ ഈ ​മൂ​ന്ന്​ വാ​ക്സി​നു​ക​ളും. ഇ​വ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പൂ​ർ​ണ​മാ​യും കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ ജി​ല്ല പി​റ​കോ​ട്ട്​ പോ​കും. സം​സ്ഥാ​ന​ത്ത്​ വാ​ക്സി​നു​ക​ളു​ടെ​ ല​ഭ്യ​ത​ക്കു​റ​വി​ല്ലെ​ന്നും ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ വി​ത​ര​ണം ചെ​യ്യാ​ത്ത​താ​ണ്​ ജി​ല്ല​യി​ൽ കു​റ​വ്​ വ​രാ​ൻ കാ​ര​ണ​മെ​ന്നും​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പി.​സി.​വി​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 2000ത്തി​ന്​ മു​ക​ളി​ലാ​ണ്​ വി​ല.

മൂ​ന്ന്​ ഡോ​സു​ക​ൾ എ​ടു​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ര​ന്​ ഭീ​മ​മാ​യ തു​ക ചെ​ല​വാ​കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ആ​വ​ശ്യ​മു​ള്ള​തി‍െൻറ 20 ശ​ത​മാ​ന​ത്തി​ൽ താ​​ഴെ​യാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഐ.​പി.​വി, പി.​സി.​വി, റോ​ട്ട വൈ​റ​സ്​ എ​ന്നി​വ പി.​എ​ച്ച്.​സി, സി.​എ​ച്ച്.​സി, താ​ലൂ​ക്ക്, ജി​ല്ല ആ​ശു​പ​ത്രി​ക​ൾ വ​ഴി​യാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഐ.​പി.​വി, റോ​ട്ട വൈ​റ​സ്, പി.​സി.​വി എ​ന്നി​വ കേ​ന്ദ്ര​സ​ർ​ക്കാ​റാ​ണ്​ ന​ൽ​കു​ന്ന​ത്​.

പേ ​വി​ഷ​ബാ​ധ വാ​ക്സി​നും ക്ഷാ​മം

നാ​യ്, പൂ​ച്ച എ​ന്നി​വ​യു​ടെ ക​ടി​യേ​റ്റാ​ൽ ന​ൽ​കാ​നു​ള്ള പേ ​വി​ഷ​ബാ​ധ വാ​ക്സി​നാ​യ ഐ.​ഡി.​ആ​ർ.​വി​ക്കും (ഇ​ൻ​ട്ര ഡെ​ർ​മ​ൽ റാ​ബീ​സ്​ വാ​ക്സി​ൻ) ജി​ല്ല​യി​ൽ ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്. നി​ല​വി​ൽ മ​ല​പ്പു​റം, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ലും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​തു​കാ​ര​ണം ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ വി​ഷ​ബാ​ധ​യേ​റ്റാ​ൽ ഇ​വി​ടെ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി വ​ഴി​യാ​ണ്​ സി.​എ​ച്ച്.​സി, താ​ലൂ​ക്ക്, ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സാ​ധ​നം സ്​​റ്റോ​ക്കി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ്​ അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. നാ​യു​ടെ ക​ടി​യേ​റ്റാ​ൽ നാ​ലു ത​വ​ണ​യാ​ണ്​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കു​ന്ന​ത്. ക​ടി​യേ​റ്റ ദി​വ​സ​വും മൂ​ന്ന്, ഏ​ഴ്, 21 ദി​വ​സ​ങ്ങ​ളി​ലും കു​ത്തി​വെ​പ്പ്​ എ​ടു​ക്ക​ണം. പേ ​വി​ഷ​ബാ​ധ​ക്ക്​​ മ​റ്റു മ​രു​ന്നു​ക​ളി​ല്ല.

ജി​ല്ല​യി​ൽ ഒ​രു​മാ​സ​ത്തോ​ള​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ മ​രു​ന്നു​ക​ൾ​ക്ക്​​ ക്ഷാ​മ​മു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്​ ഇ​തു സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഐ.​പി.​വി, പി.​സി.​വി, റോ​ട്ട വൈ​റ​സ്​ എ​ന്നി​വ കേ​ന്ദ്ര സ​ർ​ക്കാ​റാ​ണ്​ വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ഐ.​ഡി.​ആ​ർ.​വി ക്ഷാ​മം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന്​ മാ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.
ഡോ. ​എ. ഷി​ബു​ലാ​ൽ, ജി​ല്ല ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍
Tags:    
News Summary - Shortage of immunization and drops for children in Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.