മലപ്പുറം: ജില്ലയിൽ മൂന്നുതാലൂക്കുകളിലായി 16 വില്ലേജുകളിലൂടെ സിൽവർ ലൈൻ പദ്ധതി കടന്നുപോകും. പൊന്നാനി താലൂക്കിലെ ആലങ്കോട്, കാലടി, തവനൂർ, വട്ടംകുളം, തിരൂരങ്ങാടി താലൂക്കിലെ അരിയല്ലൂർ, നെടുവ, വള്ളിക്കുന്ന്, തിരൂർ താലൂക്കിലെ നിറമരുതൂർ, പരിയാപുരം, താനാളൂർ, താനൂർ, തലക്കാട്, തിരുനാവായ, തിരൂർ, തൃക്കണ്ടിയൂർ എന്നീ വില്ലേജുകളിലൂടെയാണ് കടന്നുപോകുക. ജില്ലയില്‍ തിരൂരിലാണ് ഏക സ്റ്റോപ്.
തിരൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായാണ് പാത നിർമിക്കുക. നിലവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 3.82 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷന്. ഫ്ലൈ ഓവറുകൾ നിർമിക്കുമെന്നും പറയുന്നു. കാര്യമായി റെയിൽവേ ഭൂമിയിലൂടെയും വയലുകളിലൂടെയുമാകും പാത പോകുക. വയലുകളിലൂടെ അല്ലാത്ത ഭാഗത്ത് എട്ടുമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് തിട്ട നിർമിച്ചാണ് റെയൽ പാത ഒരുക്കുക. 54 കിലോമീറ്ററാണ് ജില്ലയില്‍ പാതയുടെ ദൂരം. ആധുനിക സജ്ജീകരണങ്ങളോടെയാകും സ്റ്റേഷന് സമുച്ചയം. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവുമൊരുക്കും.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ വാഹന കണക്ടിവിറ്റിയുമുണ്ടാകും. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും സ്റ്റേഷന് സമുച്ചയത്തിലുണ്ടാകും. സില്‍വര്‍ ലൈന്‍ പാതയിലൂടെ തിരൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടുമണിക്കൂര്‍ 21 മിനിറ്റിനുള്ളില്‍ എത്താനാകും. കാസര്‍കോട്ടേക്ക് ഒരുമണിക്കൂര്‍ 33 മിനിറ്റാണ് യാത്രാസമയം. കൊച്ചി വിമാനത്താവളത്തിലേക്ക് എത്താന്‍ 56 മിനിറ്റും കോഴിക്കോട്ടേക്ക് 19 മിനിറ്റും മതി. 25 മിനിറ്റിനുള്ളില്‍ തൃശൂരിലേക്കും എത്താമെന്നും ഡി.പി.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.