മലപ്പുറം: സംസ്ഥാനസര്‍ക്കാർ മാര്‍ഗനിര്‍ദേശമനുസരിച്ച് സെപ്റ്റംബർ രണ്ടുവരെ ജില്ലയിലെ കണ്ടെയിൻമെൻറ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ മാത്രമേ അനുമതിയുള്ളൂ.
ലോഡ്ജുകളില്‍ അതിഥികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് മുമ്പും ശേഷവും മുറികൾ അണുമുക്തമാക്കണം. ജീവനക്കാര്‍ കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല.
ഓണാഘോഷ പൊതുപരിപാടികള്‍ പാടില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് കൃത്യമായ പരിശോധന നടത്തും. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.