കീഴുപറമ്പ്: കുനിയിൽ കെ.വി. ബഷീറിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ സഹോദരങ്ങളടക്കം ആറ് പേർ പിടിയിൽ.
കുന്ദമംഗലം മന്നംപറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു, മന്നംപറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു, പടിഞ്ഞാറെത്തൊടികയിൽ ജിതേഷ് എന്ന അപ്പുട്ട, ചീനിച്ചാലിൽ ദീപക്, കൊല്ലരുകണ്ടി ഷിബിനു എന്ന മൊട്ട, മന്നംപറമ്പത്ത് വിജേഷ് എന്നിവരെയാണ് പിടികൂടിയത്. നാല് പേർ മുംബൈ അന്ധേരിയിൽ നിന്നും രണ്ട് പേർ കോഴിക്കോട്ട് നിന്നുമാണ് പിടിയിലായത്.
കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാടകഗുണ്ട സംഘത്തിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ആഗസ്റ്റ് നാലിന് പുലർച്ചയാണ് ബഷീറിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീമിെൻറ പ്രത്യേക മേൽനോട്ടത്തിലാണ് അന്വേഷണം. പ്രതികൾക്ക് സഹായം ചെയ്ത നിബിനെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ക്വട്ടേഷൻ നൽകിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ടിങ്കുവിനെതിരെ വധശ്രമം, ആംസ് ആക്ട്, കാപ്പ എന്നിവയടക്കം 15 കേസുകൾ, കുഞ്ചുവിനെതിരെ അഞ്ച് കേസുകൾ, വിജേഷിനെതിരെ 10 കേസുകൾ എന്നിവയുണ്ട്.
പ്രതികളെ തെളിവെടുപ്പിനായി ബഷീറിെൻറ വീട്ടിൽ ഹാജരാക്കി. ഡിവൈ.എസ്.പി ഹരിദാസൻ, ഇൻസ്പെക്ടർമാരായ കെ.എം. ബിജു, എൻ.വി. ദാസൻ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, അരീക്കോട് എസ്.ഐ വിജയൻ, എ.എസ്.ഐ കബീർ, സി.പി.ഒമാരായ സലേഷ്, ഷിബിന എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.