മലപ്പുറം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്കൂള്‍, പ്ലസ് വണ്‍, കോളജ് അക്കാദമി, എലൈറ്റ്, ഓപറേഷന് ഒളിമ്പ്യ സ്കീം എന്നിവയിലേക്കുള്ള സ്പോർട്സ് കൗൺസിൽ (ഹോസ്റ്റൽ പ്രവേശനത്തിന്) തെരഞ്ഞെടുപ്പ് മാര്‍ച്ച് രണ്ട് മുതല്‍ 15 വരെ നടക്കും. ബാസ്കറ്റ്ബാള്‍, സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തൈക്വാൻഡോ, സൈക്ലിങ്, നെറ്റ്ബാള്‍, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), കബഡി, ഹാൻഡ്ബാള്‍ (പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), ഖോഖോ, കനോയിങ്, കായാക്കിങ്, റോവിങ് എന്നീ ഇനങ്ങളുടെ സ്കൂള്‍, പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സോണല്‍ സെലക്ഷന് മാര്‍ച്ച് നാലിനും കോളജിലേക്കുള്ള സോണല്‍ സെലക്ഷന് മാര്‍ച്ച് അഞ്ചിനും തേഞ്ഞിപ്പലം കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലെ കായികതാരങ്ങള്‍ക്കായിരിക്കും കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാനാകുക. അത്ലറ്റിക്സ്, ഫുട്ബാള്‍, വോളിബാള്‍ എന്നീ ഇനങ്ങളുടെ ജില്ല സെലക്ഷന് മാര്‍ച്ച് എട്ടിന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. കോളജുതല സെലക്ഷന് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നേരിട്ട് നിയന്ത്രിക്കുന്ന അക്കാദമികളിലേക്ക് മാത്രമായിരിക്കും.
ഒളിമ്പിക്സ് ലക്ഷ്യംവെച്ച് വിദഗ്ധ പരിശീലനം
ദേശീയതലത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്കായി ഒളിമ്പിക്സ് ലക്ഷ്യംവെച്ച് വിദഗ്ധ പരിശീലനം നല്‍കും. എലൈറ്റ് ആന്‍ഡ് ഓപറേഷന് ഒളിമ്പ്യ സ്കീമില്‍ അത്ലറ്റിക്സ്, ബാസ്കറ്റ്ബാള്‍, ഫുട്ബാള്‍, വോളിബാള്‍ എന്നീ ഇനങ്ങള്‍ എലൈറ്റ് സ്കീമിലും ബോക്സിങ്, ഫെന്‍സിങ്, റോവിങ് എന്നീ ഇനങ്ങള്‍ ഓപറേഷന് ഒളിമ്പ്യ സ്കീമിലും ഉള്‍പ്പെടും. ഏഴ്, എട്ട് ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് (നിലവില്‍ ആറ്, ഏഴ് ക്ലാസില്‍ പഠിക്കുന്നവര്‍) സ്കൂള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന് ഇറങ്ങാം. സംസ്ഥാന മത്സരത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ വരെ നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്കുള്ള സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാം. പ്ലസ് വണ്‍, കോളജ് അക്കാദമി എന്നിവയിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ല, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
രജിസ്റ്റർ ചെയ്യാം
സെലക്ഷനില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ www.sportscouncil.kerala.gov.in വെബ്സൈറ്റിലുള്ള ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് തെളിയിക്കാൻ ഹെഡ്മാസ്റ്റര്/പ്രിന്‍സിപ്പല്‍ നല്കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അതത് കായിക ഇനത്തില്‍ മികവ് തെളിയിച്ചതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റ് എന്നിവ സെലക്ഷന് സമയത്ത് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.