മലപ്പുറം: ജില്ലയിലെ 23 കലാകാരന്മാര് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. കലാപ്രദര്‍ശനം എന്ന പേരില്‍ ഈ മാസം 13 വരെയാണ് പ്രദര്‍ശനം.
കേരള ലളിതകല അക്കാദമിയുടെ നിറകേരളം, ശില്പ കേരളം കല ക്യാമ്പുകളില്‍ അക്രലിക് പെയിൻറ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. കെ. അജിത്, എന്‍.പി. അക്ഷയ്, അലി അസ്കര്‍, അറുമുഖന് എടവണ്ണ, പി.കെ. ദിനേഷ്, ഇ. മീര, ജസ്ഫര്‍ കോട്ടക്കുന്ന്, ജയചന്ദ്രന് പുല്ലൂര്‍, ഇ. കിഷോര്‍ കുമാര്‍, പി.പി. മണികണ്ഠന്, മനു കള്ളികാട്, സി.പി. മോഹന്‍ദാസ്, എന്‍.എം. നിഷ, പി. മുഹമ്മദ് ബശീര്‍, റിന്‍ജു വെള്ളില, സിന്ധു മറ്റത്തൂര്‍, സുബീഷ് കൃഷ്ണ, സുരേഷ് ബാബു തിരുവാലി, തോലില്‍ സുരേഷ്, പി.കെ. ഉഷ, വി.കെ. ശങ്കരന്, വിജി റഹ്മാന്, സബീന എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പരിപാടി ചിത്രകാരന് ജസ്ഫര്‍ കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. ചിത്രകാരന് യൂനിസ് മുസ്ലിയാരകത്ത് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.