തൃക്കലങ്ങോട്: ആമയൂരിലെ കാരപ്പോയിൽ പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷം. വയോധികരും കുട്ടികളുമടക്കം പത്തുപേർക്ക് കടിയേറ്റു. ആട്, പശു തുടങ്ങി ഒട്ടേറെ വളർത്തുമൃഗങ്ങളെയും ആക്രമിച്ചിട്ടുണ്ട്. വാഹനങ്ങളിൽ പോകുന്നവർക്ക് നേരെയും നായ്ക്കൾ കുരച്ചുചാടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസം കുടുംബം സഞ്ചരിച്ച ബൈക്കിന് നേരെ നായ്ക്കൾ പാഞ്ഞടുത്തതോടെ വാഹനം മറിഞ്ഞ് യുവാവിെൻറ കൈക്ക് പരിക്കേറ്റു. മദ്റസയിലും സ്കൂളുകളിലും പോകുന്ന വിദ്യാർഥികൾക്കും ഇത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ രക്ഷിതാക്കളാണ് രാവിലെ വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പുളിങ്ങോട്ടുപുറം, ആമയൂർ ഭാഗങ്ങളിലും രണ്ട് മാസത്തോളമായി നായ്ക്കൾ വിലസുകയാണ്.
പ്രശ്നത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസ്കർ ആമയൂർ, വാർഡ് മെംബർ മഞ്ജുഷ എന്നിവർ ചേർന്ന് കലക്ടർക്കും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.